Jai Ganesh Movie: 'വിവാദങ്ങൾക്ക് മുൻപേ രജിസ്റ്റർ ചെയ്തു'; ടൈറ്റിൽ പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി രഞ്ജിത്ത് ശങ്കർ

ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് ജയ് ഗണേഷ് നിർമ്മിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 01:14 PM IST
  • സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രഞ്ജിത്തിന്റെ വിശദീകരണം.
  • മിത്ത് വിവാദവുമായി ചിത്രത്തിന് ബന്ധമില്ലെന്നും, വിവാദങ്ങൾ ഉണ്ടാകുന്നതിന് ഒരു മാസം മുൻപ് തന്നെ സിനിമയുടെ ടൈറ്റിൽ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നുവെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്.
  • ഇതിന് തെളിവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
Jai Ganesh Movie: 'വിവാദങ്ങൾക്ക് മുൻപേ രജിസ്റ്റർ ചെയ്തു'; ടൈറ്റിൽ പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി രഞ്ജിത്ത് ശങ്കർ

ഓ​ഗസ്റ്റ് 22നാണ് ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം വന്നത്. ചിത്രം പ്രഖ്യാപിച്ചതോടെ സമീപകാലത്തെ ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തി നിരവധി കമന്‍റുകളും പോസ്റ്റുകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇതിനെ തുടർന്ന് ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തി രം​ഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത്ത് ശങ്കർ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രഞ്ജിത്തിന്റെ വിശദീകരണം. മിത്ത് വിവാദവുമായി ചിത്രത്തിന് ബന്ധമില്ലെന്നും, വിവാദങ്ങൾ ഉണ്ടാകുന്നതിന് ഒരു മാസം മുൻപ് തന്നെ സിനിമയുടെ ടൈറ്റിൽ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നുവെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. ഇതിന് തെളിവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

രഞ്ജിത് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

''സിനിമയുടെ പ്രഖ്യാപനം മുതലുള്ള എല്ലാ വ്യാപകമായ വാർത്തകൾക്കും അറുതിവരുത്താൻ, പ്രസ്തുത വിവാദത്തിന് ഒരു മാസം മുമ്പ് കേരള ഫിലിം ചേംബറിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നു. നന്ദി...''

പിന്നാലെ മോഷൻ പോസ്റ്ററിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും നന്ദി പറഞ്ഞു കൊണ്ട് രഞ്ജിത്ത് പോസ്റ്റിട്ടിരുന്നു...

''ജയഗണേഷ് ഫോണ്ടിന്റെയും ഈ പോസ്റ്ററിന്റെയും ഡിസൈനർ ആയ ആന്റണി സ്റ്റീഫൻസ് ക്രോം ഇപ്പോഴും ആശുപത്രിയിലാണ്. ഓ​ഗസ്റ്റ് 22ന് ടൈറ്റിൽ‌ റിലീസ് തീരുമാനിച്ചിരുന്നതിനാൽ ആശുപത്രിയിൽ പ്രവേശിക്കും മുൻപ് മോഷൻ പോസ്റ്ററിന്റെ പിഎസ്ഡി ആന്റണി പൂർത്തിയാക്കി. ഇന്നലെ രാവിലെ ആശുപത്രി കിടക്കയിൽ കഠിനമായ ശരീരവേദനയും വച്ചുകൊണ്ടാണ് അദ്ദേഹം ഈ പോസ്റ്ററിന്റെ അവസാന മിനുക്കുപണികൾ നടത്തിയത്.

വിവാ​ദങ്ങൾക്കിടെ ഈ യഥാർത്ഥ നായകന്മാരെ മറക്കുന്നു..

ജയ് ഗണേഷിന്റെ സംഗീതത്തിന് പിന്നിൽ ശങ്കർ ശർമ്മയാണ് പ്രവർത്തിച്ചിരിക്കുന്നത്. sanjutom pictorial_fx എന്നിവരാണ് മോഷൻ പോസ്റ്ററിന്റെ സ്രഷ്ടാക്കൾ.
നന്ദി സുഹൃത്തുക്കളേ. നിങ്ങളാണ് ഇത് സാധ്യമാക്കിയത്.

രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ്. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍‌ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.''

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News