Jawan Box Office: 3 ദിവസം കൊണ്ട് 380 കോടി, ഞായറാഴ്ച 500 കോടി അടിക്കുമോ ജവാൻ
ബോക്സോഫീസ് പാൻ ഇന്ത്യ പങ്ക് വെച്ച കണക്കിൽ ചിത്രം 3-ാം ദിനം മാത്രം നേടിയത് 82.84 കോടിയാണ്. 16508 ഷോകളിൽ നിന്നുള്ളതാണിത്
ആരാധകരുടെ ചങ്കിടിപ്പ് കൂടി ഉയർത്തി ഷാരൂഖ് ചിത്രം ജവാൻറെ കളക്ഷൻ റിപ്പോർട്ട് മുകളിലേക്ക് ഉയരുകയാണ്. മൂന്ന് ദിവസം കൊണ്ട് ആഗോള തലത്തിൽ ബോക്സോഫീസിൽ ചിത്രം ഏതാണ്ട് 390 കോടിയാണ് നേടിയിരിക്കുന്നത്. അവധി ദിനം കൂടിയായ ഞായറാഴ്ച ആയതിനാൽ ഇത് ഒറ്റ ദിവസത്തിൽ 500 കോടി നേടിയേക്കുമെന്നാണ് റിപ്പോർട്ട്. കേരള ബോക്സോഫീസിൽ രണ്ട് ദിവസം കൊണ്ട് 5.2 കോടിയാണ് ചിത്രം നേടിയത്. ഇത് ഏഴ് കോടിക്ക് മുകളിൽ പോകുമെന്നാണ് കണക്കുകൾ.
ബോക്സോഫീസ് പാൻ ഇന്ത്യ പങ്ക് വെച്ച കണക്കിൽ ചിത്രം 3-ാം ദിനം മാത്രം നേടിയത് 82.84 കോടിയാണ്. 16508 ഷോകളിൽ നിന്നുള്ളതാണിത്. ബോക്സോഫീസ് പാൻ ഇന്ത്യ ട്വിറ്ററിൽ പങ്ക് വെച്ച കണക്കിൽ ആദ്യ ദിനം 72.46 കോടിയും, രണ്ടാം ദിനം 50.33 കോടിയുമാണ് നേടിയത്. മൂന്നാം ദിനം ചിത്രം 82.84 കോടിയും നേടിയിട്ടുണ്ട്.
പഠാന് ശേഷം ഷാരുഖ് ഖാന്‍ നായകനാകുന്ന ജവാനിൽ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികയാകുന്നത്. തെരി, മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാന്‍. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
ചിത്രത്തിലെ ആദ്യ ഗാനം സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ദീപിക പദുകോൺ ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തു.വിജയ് സേതുപതി, സാന്യ മൽഹോത്ര, പ്രിയാമണി, സുനിൽ ഗ്രോവർ, യോഗി ബാബു, റിധി ദോഗ്ര തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...