Jawan Box Office: കേരളത്തിൽ ജവാന് ആദ്യ ദിനം റെക്കോർഡ് കളക്ഷൻ; പഠാനെ പിന്നിലാക്കി വീണ്ടും ഷാരൂഖ്

Jawan Movie Box Office Day1 Day2 Collection Reports: വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 8, 2023, 12:57 PM IST
  • പഠാന് ശേഷം ഷാരുഖ് നായകനാകുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും വേഷമിടുന്നുണ്ട്
  • വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്
  • ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തു
Jawan Box Office: കേരളത്തിൽ ജവാന് ആദ്യ ദിനം റെക്കോർഡ് കളക്ഷൻ; പഠാനെ പിന്നിലാക്കി വീണ്ടും ഷാരൂഖ്

തിരുവനന്തപുരം: ഷാരൂഖ് ചിത്രം ജവാന് കേരളത്തിൽ റെക്കോർഡ് കളക്ഷനെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൻറെ ബോക്സോഫീസ് കണക്കുകൾ ചൂണ്ടിക്കാണിച്ച് ട്വിറ്റർ പേജുകൾ കണക്ക് പങ്ക് വെച്ചിട്ടുണ്ട്. കേരളത്തിൽ മാത്രം ജവാൻ ആദ്യ ദിവസം നേടിയത് 3.57 കോടിയാണ്. ഷാരൂഖിൻറെ പഠാൻ കേരളത്തിൽ നേടിയത് 1.91 കോടിയാണ്. അതേസമയം രണ്ടാം ദിനം ഇതുവരെ ജവാൻ ഇന്ത്യയിൽ നേടിയത് 3.79 കോടിയാണ്. 3594 ഷോകളിൽ നിന്നാണ് ഇത്രയും. ഇതുവരെ ചിത്രം 76.25 കോടി നേടിയിട്ടുണ്ട്.

പഠാന് ശേഷം ഷാരുഖ് നായകനാകുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും വേഷമിടുന്നുണ്ട്. ആക്ഷൻ ചിത്രങ്ങളായ തെരി മെര്‍സല്‍, ബിഗില്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് തമിഴ് സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാന്‍. വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

 

വലിയ താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനു സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ചിത്രത്തിലെ ആദ്യ ഗാനമായ സിന്ദാ ബന്ദാ നേരത്തെ പുറത്തിറക്കിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഗാനം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ദീപിക പദുകോൺ ചിത്രത്തിൽ ഗസ്റ്റ് റോളിൽ എത്തുന്നു. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന് വേണ്ടി ഗൗരി ഖാനാണ് ജവാൻ നിർമ്മിച്ചിരിക്കുന്നത്. ഗൗരവ് വർമ്മയാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തു.

അതിഥി വേഷത്തില്‍ ദീപിക പദുക്കോണും ചിത്രത്തിൽ എത്തുന്നുണ്ട്. താരങ്ങളായ സാന്യ മല്‍ഹോത്ര, പ്രിയാമണി, ഗിരിജ, സഞ്‍ജീത് ഭട്ടാചാര്യ, ലേഹര്‍ ഖാൻ, ആലിയ ഖുരേഷി, റിദ്ധി ദോഗ്ര, സുനില്‍ ഗ്രോവര്‍, മുകേഷ് ഛബ്ര തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മറ്റ് ചില സര്‍പ്രൈസ് അതിഥികളും ചിത്രത്തിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News