ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ജയ ജയ ജയ ജയ ഹേയുടെ ട്രെയിലർ പുറത്തുവിട്ടു. മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലർ പുറത്തുവിട്ടത്. പ്രേക്ഷകർക്ക് ചിരിക്കാനും ചിന്തിക്കാനും ഉള്ളത് ചിത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. ഒക്ടോബർ 28ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായെന്നും ക്ലീൻ യു സർട്ടിഫിക്കാറ്റ് ചിത്രത്തിന് ലഭിച്ചുവെന്നും കഴിഞ്ഞ ദിവസം അണിയറക്കാർ അറിയിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ ടീസറും അതിലെ ​ഗാനവുമൊക്കെ ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ തീം സോങ്ങ് ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ​ഗാനം ട്രെൻഡിങ്ങിൽ നിൽക്കുന്നത്. റീൽസിലും മറ്റുമായി ഇപ്പോൾ ഈ ​ഗാനവും ഡാൻസ് സ്റ്റെപ്പുമാണ് തരം​ഗമാകുന്നത്.  



ഒരു വിവാഹവും തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. കോമഡി എന്റർടെയ്നർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണിത്.


Also Read: Kooman Movie : വീണ്ടും ത്രില്ല് അടിപ്പിക്കാൻ ജിത്തു ജോസഫ്; അസിഫ് അലി ചിത്രം കൂമൻ ട്രെയിലർ


 


വിപിൻ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. രചനയും വിപിൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ബേസിലിന്റെയും ദർശനയുടെയും ചിത്രം നേരത്തെ പുറത്തുവിട്ടിരുന്നു. സൂപ്പർ ഡൂപ്പർ ഫിലിംസുമായി ചേർന്ന് ചിയേഴ്സ് എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ലക്ഷ്മി വാര്യർ, ​ഗണേശ് മോനോൻ എന്നിവരാണ് ബേസിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ. അമൽ പോൾസൺ ആണ് സഹനിർമ്മാതാവ്. ബബ്ലു അജുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കിത് മേനോനാണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റർ ജോൺകുട്ടി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.