Jaya Jaya Jaya Jaya Hey OTT : ജയ ജയ ജയ ജയ ഹേ ഒടിടിയിലേക്ക്; എവിടെ കാണാം?
Jaya Jaya Jaya Jaya Hey OTT Release Latest Update ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ജയ ജയ ജയ ജയ ഹേ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയത്
ദർശന രാജേന്ദ്രനും ബേസിൽ ജോസഫും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ഉടൻ ഒടിടി റിലീസിനായി തയ്യാറെടുക്കുന്നു. ചിത്രത്തിൻറെ ഡിജിറ്റൽ സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സ്റ്റാർ ഗ്രൂപ്പാണ്. സ്റ്റാർ ഗ്രൂപ്പിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ജയ ജയ ജയ ജയ ഹേ എത്തുക. അതേസമയം ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രം ഡിസംബർ രണ്ടാം വാരത്തോടെ ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ഒക്ടോബര് 28ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ചിത്രം ഇപ്പോഴും തിയറ്ററുകളിൽ ബ്ലോക്ക് ബസ്റ്ററായി പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. സാമൂഹിക പ്രസക്തിയുള്ള വിഷയം സ്ലാപിസ്റ്റിക് കോമഡിയിലൂടെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിന് പ്രശംസയുമായി പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ എത്തിയിരുന്നു. ചിരിച്ചുചിരിച്ച് വയറുളുക്കിയതിനു ആര് നഷ്ട പരിഹാരം തരും എന്നാണ് ബെന്യാമിൻ ചോദിക്കുന്നത്. കൂടാതെ തീയേറ്റർ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നുണ്ട്. ബേസിലിന്റെ രാജേഷ് സൂപ്പർ. ദർശനയുടെ ജയ ഡൂപ്പർ. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പർ ഡൂപ്പർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനോടൊപ്പം സംവിധായകൻ വിപിൻ ദാസിനും സംഘത്തിനും അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്.
ALSO READ : Rorschach Movie : റോഷാക്കിൽ മുഖമൂടി വേഷം മാത്രം; എന്നാൽ മമ്മൂട്ടി അസിഫ് അലിക്ക് നൽകിയതോ... റോളെക്സ് വാച്ച്
ഒരു വിവാഹവും തുടർന്ന് അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. കോമഡി എന്റർടെയ്നർ വിഭാഗത്തിൽ എത്തിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. വിപിൻ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. രചനയും വിപിൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലറും ടീസറും ഒക്കെ വൻ ശ്രദ്ധ നേടിയിരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിനും വൻ ജനപ്രീതിയാണ് ലഭിക്കുന്നത്.'
സൂപ്പർ ഡൂപ്പർ ഫിലിംസുമായി ചേർന്ന് ചിയേഴ്സ് എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി വാര്യർ, ഗണേശ് മോനോൻ എന്നിവരാണ് ബേസിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ. അമൽ പോൾസൺ ആണ് സഹനിർമ്മാതാവ്. ബബ്ലു അജുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റർ ജോൺകുട്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...