Rorschach Movie : റോഷാക്കിൽ മുഖമൂടി വേഷം മാത്രം; എന്നാൽ മമ്മൂട്ടി അസിഫ് അലിക്ക് നൽകിയതോ... റോളെക്സ് വാച്ച്

Mammootty Asif Ali Rolex Watch : റോഷാക്കിൽ മുഖമൂടി മാത്രം ധരിച്ചെത്തി മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് മമ്മൂട്ടി അസിഫ് അലിക്ക് റോളെക്സ് വാച്ച് സമ്മാനിച്ചത്

Written by - Jenish Thomas | Last Updated : Dec 7, 2022, 11:22 PM IST
  • റോഷാക്കിന്റെ വിജയാഘോഷവേളയിലാണ് മമ്മൂട്ടി അസിഫിന് ആഢംബര വാച്ച് സമ്മാനിക്കുന്നത്
  • കഴിഞ്ഞ മാസമാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെത്തിയത്.
Rorschach Movie : റോഷാക്കിൽ മുഖമൂടി വേഷം മാത്രം; എന്നാൽ മമ്മൂട്ടി അസിഫ് അലിക്ക് നൽകിയതോ... റോളെക്സ് വാച്ച്

കൊച്ചി : റോഷാക്ക് എന്ന മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രത്തിൽ കേവലം ഒരു മുഖമൂടി വേഷമാത്രമായിരുന്നു അസിഫ് അലി ചെയ്തത്. സിനിമയിലെ പ്രധാന കഥാപാത്രമായിരുന്നെങ്കിലും ഒരു ഡയലോഗോ മറ്റും ഒന്നുമില്ലാതെ മുഖമൂടി ധരിച്ചായിരുന്നു അസിഫ് അലി ചിത്രത്തിൽ ദിലീപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ അതിനെല്ലാം ഒരു സമ്മാനം അസിഫ് അലിക്ക് മമ്മൂട്ടി നൽകിയിരിക്കുകയാണ്. വേറെയൊന്നുമല്ല ഒരു റോളെക്സ് വാച്ച്. റോഷാക്കിന്റെ വിജയാഘോഷവേളയിലാണ് മമ്മൂട്ടി അസിഫിന് ആഢംബര വാച്ച് സമ്മാനിക്കുന്നത്. മകനും റോഷാക്കിന്റെ സഹനിർമാതാവുമായ ദുൽഖർ സൽമാനും വാച്ച് സമ്മാനം നൽകുന്ന വേളയിൽ സമീപത്തുണ്ടായിരുന്നു.

കെട്ട്യോളാണ്ണെന്റെ മാലാഖയുടെ സംവിധായകൻ നിസാം ബഷീറും ഒരുക്കിയ ചിത്രം പ്രഖ്യാപിച്ചത് മുതൽ ചർച്ചയാകുന്ന ഒരു ചോദ്യമായിരുന്നു, ആരാണ് ആ മുഖമൂടിക്ക് പിന്നിൽ? സിനിമയിലും ആരാണ് ആ മുഖമൂടിക്ക് പിന്നിൽ എന്ന അണിയറപ്രവർത്തകർ കൃത്യമായി വെളിപ്പെടുത്തുന്നില്ലെങ്കിലും ദിലീപ് എന്ന കഥാപാത്രത്തിന്റെ പേര് മാത്രമാണ് ചിത്രം അവസാനിക്കുമ്പോഴും നിലനിൽക്കുന്നത്. എന്നാൽ മമ്മൂട്ടി പിന്നീട് തന്റെ പോസ്റ്റിലൂടെ ആ മുഖമൂടിക്ക് പിന്നിൽ അസിഫ് അലിയാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. നേരത്തെ വിക്രം എന്ന തമിഴ് ചിത്രത്തിൽ നടൻ സൂര്യ കേമിയോ വേഷത്തിൽ എത്തിയപ്പോഴും കമൽഹസൻ താരത്തിന് റോളെക്സ് വാച്ച് സമ്മാനിച്ചിരുന്നു. വിക്രത്തിൽ സൂര്യയുടെ പേര് റോളെക്സ് എന്നായിരുന്നു.

ALSO READ : Ariyippu Movie: "രക്ഷപ്പെടണമെങ്കിൽ പോയി ചാവണം"; കുഞ്ചാക്കോ ബോബൻ ചിത്രം അറിയിപ്പിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു; ചിത്രം ഡയറക്ട് ഒടിടി റിലീസായി എത്തും

ചിത്രത്തിൽ മമ്മൂട്ടിയെയും അസിഫ് അലിയെയും കൂടാതെ ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, ഷറഫുദ്ദീൻ, സഞ്ജു ശിവറാം തുടങ്ങിയവരാണ് മറ്റ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിച്ച് ആദ്യമായി തീയറ്ററുകളിൽ എത്തുന്ന ചിത്രമാണ് റോഷാക്ക്. സമീർ അബ്ദുൾ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമീഷ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെത്തിയത്.

സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ - ചിത്രസംയോജനം- കിരൺ ദാസ്, സംഗീതം- മിഥുൻ മുകുന്ദൻ, കലാ സംവിധാനം- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, ചമയം- റോണക്സ് സേവ്യർ ആൻഡ് എസ്സ് ജോർജ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ- ബാദുഷ, പിആർഒ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News