ജയം രവിയും ലേ‍ഡി സൂപ്പർ സ്റ്റാർ നയൻ താരയും പ്രധാന കഥാപത്രങ്ങളിൽ എത്തുന്ന സിനിമയായ 'ഇരൈവൻ' ലെ ട്രെയിലർ റിലീസ് ചെയ്തു. ഐ. അഹമ്മദ്‌ സംവിധാനം ചെയ്യുന്ന ഇരൈവൻ ചിത്രം നിർമ്മിക്കുന്നത് പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവരാണ്. ചിത്രം സെപ്റ്റംബർ 28ന് തീയേറ്ററിൽ റിലീസിനായി ഒരുങ്ങുകയാണ്. ജയം രവിയുടെ പൊന്നിയിൻ സെൽവൻ 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം  റിലീസ് ചെയ്യുന്ന  ചിത്രം കൂടിയാവും ഇരൈവൻ. നയൻ താരയുടെ ആദ്യ ബോളിവുഡ് സിനിമയായ ജവാനും റിലീസിന് ഒരുങ്ങി നിൽക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ട്രെഡീഷണൽ ഔട്ട്ഫിറ്റിൽ തിളങ്ങി ദീപ്തി സതി; ഹോട്ട് & ക്യൂട്ടെന്ന് ആരാധകർ


സെപ്തംബർ 7നാണ് ജവാൻ റിലീസ്. തമിഴ്, മലയാളംതെലുഗു, കന്നഡ എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. രാഹുൽ ബോസ്, ആശിഷ് വിദ്യാർത്ഥി, നരേൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സൈക്കോ ക്രൈം ത്രില്ലർ ആയാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് യുവൻ ശങ്കർ രാജയാണ്. പ്രേക്ഷകർക്ക് ഗംഭീരമായ ദൃശ്യവിരുന്ന് ഒരുക്കുകയാണ് 'ഇരൈവൻ' സിനിമ അണിയറപ്രവർത്തകരുടെ ലക്ഷ്യം.എഡിറ്റർ - മണികണ്ഠൻ ബാലാജി,  ക്യാമറ - ഹരി പി വേദനത്, ആക്ഷൻ - ഡോൺ അശോക്, പ്രൊഡക്ഷൻ ഡിസൈനർ - ജാക്കി, പബ്ലിസിറ്റി ഡിസൈനർ - ഗോപി പ്രസന്ന,  പി ആർ ഒ - ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.