ഇടുക്കിയിൽ ഭക്ഷ്യവിശബാധയെതുടർന്ന് പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകര്‍ക്ക് കൈത്താങ്ങായി മലയാളത്തിന്റെ പ്രിയ നടൻ ജയറാം. നടൻ കുട്ടികളുടെ വീട്ടിൽ നേരിട്ടെത്തി പണം കൈമാറുകയായിരുന്നു. ഓസ്‌ലര്‍ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിന് വേണ്ടി മാറ്റി വച്ച പണമാണ് ജയറാം കുട്ടികള്‍ക്ക് വേണ്ടി നല്‍കുന്നത്. താനും കാലിത്തൊഴുത്ത് കൊണ്ടു നടക്കുന്ന ആളാണെന്നും കുട്ടികളുടെ വേദന എനിക്ക് മനസ്സിലാകും എന്നാണ് നടൻ പറഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കിഴക്കേപ്പറമ്പില്‍ മാത്യു, ജോര്‍ജ് എന്നീ കുഞ്ഞുങ്ങൾ ഓമനിച്ച് വളർത്തിയ 13 കന്നുകാലികളാണ് ഒറ്റദിവസംകൊണ്ട് കുഴഞ്ഞു വീണുചത്തത്. ഇവയിൽ കറവയുള്ള അഞ്ച് പശുക്കളും ഉള്‍പ്പെടുന്നു. തീറ്റയായി നൽകിയ കപ്പത്തൊലിയിൽ നിന്നും വിഷബാധയേറ്റാണ് പശുക്കൾ ചത്തതെന്നാണ് നി​ഗമനം. പശുക്കൾ ചത്തതോടെ കര്‍ഷക കുടുംബത്തിന്റെ വരുമാനം നിലച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.


ALSO READ: 'വാലിബനെ' എത്രസമയം സ്ക്രീനില്‍ കാണാം? പുത്തൻ അപ്ഡേറ്റ് എത്തി


നടൻ ജയറാമിന്റെ വാക്കുകൾ


''കാലിത്തൊഴുത്ത് കൊണ്ടു നടക്കുന്ന ആളാണ് ഞാനും. കേരള സര്‍ക്കാറിന്റെ ക്ഷീരകര്‍ഷകനുള്ള പുരസ്‌കാരം 2005 ലും 2012 ലും എനിക്ക് ലഭിച്ചിട്ടുണ്ട്. ഷൂട്ടിങ് ഇല്ലാത്ത സമയം ഫാമിലാണ് ഞാന്‍ ഭൂരിഭാഗവും സമയവും ചെലവഴിക്കാറുള്ളത്. ഈ കുഞ്ഞുങ്ങള്‍ക്കുണ്ടായ സമാന അനുഭവം ആറേഴ് വര്‍ഷം മുന്‍പ് എനിക്കും ഉണ്ടായിട്ടുണ്ട്. ഏതാനും സമയത്തിന്റെ വ്യത്യാസത്തിൽ എന്റെ 24 പശുക്കളാണ് ഒരു ദിവസം ചത്തുപോയത്. അന്നെനിക്ക് നിലത്തിരുന്നു കരയാനെ സാധിച്ചുള്ളൂ. വിഷബാധയാണ് മരണ കാരണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പക്ഷേ എങ്ങനെയാണെന്നറിയില്ല.


കുട്ടികളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കണം എന്നത് മാത്രമാണ് ലക്ഷ്യം. കേരള ഫീഡ്‌സിന്റെ ബ്രാന്‍ഡ് അമ്പാസിഡര്‍ കൂടിയാണ്. കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ച് കാലിവളര്‍ത്തുമായി ബന്ധപ്പെട്ട ധാരാളം ക്ലാസുകളൊക്കെ എടുത്തിട്ടുണ്ട്. മന്ത്രി ചിഞ്ചുറാണിയെല്ലാം നല്ല പിന്തുണയാണ് നല്‍കുന്നത്''- ജയറാം കൂട്ടിച്ചേർത്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.