കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന 'ജെറി'യുടെ ട്രെയിലർ പുറത്തിറങ്ങി. എലിക്ക് പിന്നാലെ വട്ടം നിക്കുന്ന നാട്ടുകാർ, ഇതെങ്ങനെയെങ്കിലും തലയിൽ നിന്നൊഴിഞ്ഞെങ്കിലെന്ന് വേവലാതിപ്പെടുന്ന വീട്ടുകാർ, പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെടാ എന്ന മട്ടിൽ എലി തുടങ്ങുന്ന സംഭവ വികാസങ്ങളെ കോർത്തിണിക്കിയാണ് ചിത്രത്തിന്റെ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്നാണ് 'ജെറി' നിർമ്മിക്കുന്നത്. നൈജിൽ സി മാനുവലിന്റെതാണ് തിരക്കഥ. ഫെബ്രുവരി 9നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്യുന്നത്. ഇന്ത്യയിലെ പ്രമുഖ മ്യൂസിക്കൽ കമ്പനിയായ സരിഗമയാണ് ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസർ, പ്രൊമോ സോങ്ങ് 'കലപില' എന്നിവക്ക് ഗംഭീര സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. 


ALSO READ : Lucky Baskhar Movie : സീതാരാമത്തിന് ശേഷം ദുൽഖർ വീണ്ടും തെലുങ്കിൽ; ലക്കി ഭാസ്കർ സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത്



ഛായാഗ്രഹണം: നിസ്മൽ നൗഷാദ്, ചിത്രസംയോജനം: രോഹിത് വി എസ് വാരിയത്ത്, സംഗീതം: അരുൺ വിജയ്, ഗാനരചന: വിനായക് ശശികുമാർ, അജിത് പെരുമ്പാവൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിജിത്ത്, പ്രൊജക്ട് ഡിസൈൻ: സണ്ണി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ ഡിസൈൻ: പ്രദീപ് എം വി, വസ്ത്രാലങ്കാരം: രാംദാസ് താനൂർ, മേക്കപ്പ്: ഷൈൻ നെല്ലങ്കര, സൗണ്ട് മിക്സിംഗ്: സിനോയ് ജോസഫ്, വി.എഫ്.എക്സ്: റോ ആൻഡ് ന്യൂ സ്റ്റുഡിയോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: പ്രശാന്ത് പി മേനോൻ, സ്റ്റിൽസ്: റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ഡിസൈൻസ്: ജിതേശ്വരൻ ഗുണശേഖരൻ, പിആർ&മാർക്കറ്റിംഗ്: തിങ്ക് സിനിമ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.