ഹിറ്റ് ചിത്രം ജോ & ജോയ്ക്ക് ശേഷം അരുൺ ഡി ജോസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 18+. അനിവാര്യമായ മാറ്റം എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. ഫലൂഡ എന്റർടെയ്ൻമെന്റ്സ് അവതരിപ്പിച്ച് ഫലൂഡ & റീൽസ് മാജിക് നിർമ്മിക്കുന്ന ചിത്രത്തിൽ ജോ & ജോ എന്ന ചിത്രത്തിലെ ടീം തന്നെയാണ് വീണ്ടും ഒന്നിച്ചിരിക്കുന്നത്. നസ്ലിൻ, മാത്യൂ തോമസ്, നിഖില വിമൽ, ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹകൻ. തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് എഡിജെ രവീശ് നാഥ് ആണ്. ക്രസിസ്റ്റോ സേവ്യർ ആണ് സം​ഗീതവും പശ്ചാത്തല സം​ഗീതവും ഒരുക്കുന്നത്. എഡിറ്റർ - ചമൻ ചാക്കോ. നിമേഷ് എം. താനൂർ പ്രൊഡക്ഷൻ ഡിസൈനറും ഷാഫി ചെമ്മാട് പ്രൊഡക്ഷൻ കൺട്രോളറുമാണ്. ചീഫ് അസോ.ഡയറക്ടർ: റെജിവൻ അബ്ദുൾ ബഷീർ. കോസ്റ്റ്യൂം - സുജിത് സി.എസ്, മേക്കപ്പ് - സിനൂപ് രാജ്. 2023ൽ തന്നെ ചിത്രം പ്രദർശനത്തിനെത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.