രണ്ട് പ്രമുഖ ബാറ്റ്മാന്‍ സിനിമകളടക്കം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ഹോളിവുഡ് സംവിധായകന്‍ ജോയല്‍ ഷുമാക്കര്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ന്യൂയോര്‍ക്ക് സിറ്റിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കോസ്റ്റ്യൂം ഡിസൈനർ ആയി വന്ന് പിന്നീട് പ്രമുഖ സംവിധായകനായി മാറിയ ജോയല്‍ ഷുമാക്കര്‍ ക്യാൻസറുമായുള്ള പോരാട്ടത്തിലായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സെയ്ന്റ് എല്‍മോസ് ഫയര്‍, ദ ലോസ്റ്റ് ബോയ്‌സ് തുടങ്ങി 1980-90 കാലഘട്ടത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തു. 1976 ല്‍ സ്പാര്‍ക്കിള്‍ എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ രചിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സിനിമയിലെ അരങ്ങേറ്റം. ദ ഇന്‍ക്രഡിബിള്‍ ഷ്രിങ്കിങ് വുമണ്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.


Also Read: "A" പടവുമായി ലിജോ ജോസ് പെല്ലിശ്ശേരി!!!


1995-ല്‍ പുറത്തുവന്ന ബാറ്റ്മാന്‍ ഫോര്‍ എവര്‍ ആയിരുന്നു ബാറ്റ്മാന്‍ സീരീസിലെ ആദ്യ ചിത്രം. 1997 ല്‍ ബാറ്റ്മാന്‍ ആന്‍ഡ് റോബിനും ഇറങ്ങി. 2011ല്‍ പുറത്തു വന്ന ട്രെസ്പാസ് ആണ് സംവിധാനം ചെയ്ത അവസാന ചിത്രം.