"A" പടവുമായി ലിജോ ജോസ് പെല്ലിശ്ശേരി!!!

ഏത് സിനിമയ്ക്കാണ് പോയതെന്ന് ചോദിച്ചാൽ ഞാനെന്ത് പറയും ഈശ്വരാ എന്ന് തുടങ്ങി തടയാൻ വന്നവരെ തുട കാണിച്ച് പിന്തിരിപ്പിക്കാനുള്ള സൈക്കളോജിക്കൽ മൂവ്മെന്റ് എന്ന് വരെ ആരാധകർ പറയുന്നു

Last Updated : Jun 23, 2020, 12:18 PM IST
"A" പടവുമായി ലിജോ ജോസ് പെല്ലിശ്ശേരി!!!

'ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ' എന്ന് വെല്ലുവിളിച്ച് ദിവസങ്ങൾക്കകം തന്റെ പുതിയ സിനിമയുടെ ഫസ്റ്റ്പോലുക്ക് പോസ്റ്റർ ഷെയർ ചെയ്ത് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. "എ" എന്നാണ് പുതിയ സിനിമയുടെ പേര്. ആദ്യം വെല്ലുവിളിച്ചപ്പോൾ ആരാധകർ ചോദിച്ചത് പുതിയ സിനിമയുടെ പേരാണോ എന്നാണ്. എന്നാൽ സിനിമ പേരല്ല തീരുമാനമാണ് എന്ന് ലിജോ പറഞ്ഞു.

ഒടുവിലാണ് ലിജോ തന്റെ പുതിയ ഫസ്റ്റ്ലുക്കുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂലൈ 1 ന് ഷൂട്ടിങ് ആരംഭിക്കുമെന്നാണ് ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ട് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. 

Rolling from july 1st

Posted by Lijo Jose Pellissery on Monday, June 22, 2020

ലോക്ക്ഡൗണിന് മുൻപ് 60 ശതമാനം ഷൂട്ടിംഗ് ചെയ്ത ചിത്രങ്ങൾ മാത്രം ഇനി ചിത്രീകരിക്കേണ്ടതുള്ളൂ എന്നായിരുന്നു നിർമ്മാതാക്കളുടെ സംഘടനകൾ പറഞ്ഞത് ഫഹദിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെതിരെ നിർമ്മാതാക്കളുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിലുള്ള തന്റെ അമർഷമാണ് ലിജോ ജോസ് പെല്ലിശ്ശേരി(Lijo Jose Pellissery) സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചത്. എന്നാൽ വെറും വാക്കല്ല പറഞ്ഞാൽ പറഞ്ഞത് ചെയ്യും എന്ന് കൂടി ലിജോ തെളിയിച്ചിരിക്കുകയാണ്.

Also Read: "ഞാനൊരു സിനിമ പിടിക്കാൻ പോകുവാടാ ആരാടാ തടയാൻ?" ലിജോ ജോസ് പെല്ലിശ്ശേരി

എന്നാൽ പോസ്റ്റിനു താഴെ നിരവധി രസകരമായ കമന്റുകളാണ് എത്തിയിരിക്കുന്നത്. ഏത് സിനിമയ്ക്കാണ് പോയതെന്ന് ചോദിച്ചാൽ ഞാനെന്ത് പറയും ഈശ്വരാ എന്ന് തുടങ്ങി തടയാൻ വന്നവരെ തുട കാണിച്ച് പിന്തിരിപ്പിക്കാനുള്ള സൈക്കളോജിക്കൽ മൂവ്മെന്റ് എന്ന് വരെ ആരാധകർ പറയുന്നു. എന്നാൽ ഇതിനിടയിൽ പണ്ട് പറഞ്ഞുവച്ച ആന്റിക്രൈസ്റ്റ് ചിത്രം എവിടെയെന്നും ആരാധകർ ചോദിക്കുന്നുണ്ട്. എ എന്നതിനർത്ഥം ആന്റിക്രൈസ്റ്റ് ആണെന്നും ഒരുകൂട്ടം ആരാധകർ പറയുന്നു.

Trending News