ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ജോൺ ലൂഥറിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഓ​ഗസ്റ്റ് അഞ്ചിന് മനോരമ മാക്സിൽ സ്ട്രീം ചെയ്ത് തുടങ്ങും. മെയ് 27നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നവാ​ഗതനായ അഭിജിത്ത് ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ജോൺ ലൂഥർ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൻറെ ട്രെയിലർ ഏപ്രിൽ 20 ന് റിലീസ് ചെയ്തിരുന്നു. ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയതും സംവിധായകനായ അഭിജിത്ത് ജോസഫ് തന്നെയാണ്. അൽഫോൻസാ ഫിലിംസിന്റെ ബാനറിൽ തോമസ് മാത്യൂ ആണ് ചിത്രം നിർമ്മിച്ചത്.  


Also Read: John Luther: അഭിജിത്തിന്റെ മികച്ച തുടക്കം; കാക്കിയിൽ ജയസൂര്യ കളം നിറഞ്ഞു, ഒന്നാന്തരം സസ്പെൻസ് ത്രില്ലർ ; ജോൺ ലൂഥർ റിവ്യൂ


ചിത്രത്തിൽ ജയസൂര്യയെ കൂടാതെ സിദ്ധിഖ്, ആത്മീയ രാജൻ, ദൃശ്യ രഘുനാഥ്, പ്രമോദ് വെള്ളിയനാട്, ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്മി, ദീപക്  പരമ്പോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളായി. ചിത്രത്തിന് സംഗീതം നൽകിയത് ഷാൻ റഹ്മാനാണ്. വളരെ നാളുകൾക്ക് ശേഷം ജയസൂര്യ പോലീസ് വേഷത്തിലെത്തിയ ഒരു ചിത്രമായിരുന്നു ജോൺ ലൂഥർ. ഇതിന് മുമ്പ് പോസിറ്റീവ്, മുംബൈ പോലീസ്, ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം, റോഹബിൻ ഹുഡ് തുടങ്ങിയ ചിത്രങ്ങളിലാണ് ജയസൂര്യ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തിയിട്ടുള്ളത്. 


ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് റോബി വർഗീസാണ്. ചിത്രത്തിന്റെ സഹനിർമ്മാതാവ് ക്രിസ്റ്റീന തോമസാണ്. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് പ്രവീണ്‍ പ്രഭാകറും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോനുമാണ്. കലാസംവിധാനം അജയ് മങ്ങാട്, ആക്ഷന്‍ ഫീനിക്സ് പ്രഭു, മേക്കപ്പ് ലിബിന്‍ മോഹനന്‍. വിഷ്‍ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് കൈകാര്യം ചെയ്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.