പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങൾ നിരവധി കണ്ട് നിൽക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് നവാഗതനായ അഭിജിത് ജോസഫ് ജോൺ ലൂഥറുമായാണ് എത്തുന്നത്. പുതുമയാർന്ന മേക്കിങ്ങിലും കെട്ടുറപ്പുള്ള തിരക്കഥ കൊണ്ടും തുടക്കം മികച്ചതാക്കിയിരിക്കുകയാണ്.
ഓരോ ഷോട്ടും അത്ര മനോഹരമായി അനുഭവപ്പെടുന്ന തരത്തിൽ കിടിലം എക്‌സെക്യൂഷൻ കൊണ്ടും അഭിജിത് മലയാള സിനിമയിൽ ഭാവിപ്രതീക്ഷയുള്ള സംവിധായകരുടെ നിരയിലേക്ക് കടക്കുന്നു. നല്ലൊരു തിരക്കഥയിൽ ജയസൂര്യ കൂടി എത്തുന്നതോടെ ജോണ് ലൂഥർ അനായാസം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രമായി മാറുന്നു.
എത്ര മാത്രം വ്യത്യസ്തതയോടെ കഥ പറയാം എന്നുള്ള വലിയ കടമ്പ നല്ല പ്ലാനിങ്ങോട് കൂടിയാണ് അഭിജിത് കണ്ടിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ജയസൂര്യയുടെ കേൾവിശക്തി കുറയുന്നത് അന്വേഷണത്തിൽ കൂടുതൽ പുതുമയും മറ്റൊരു തരത്തിലേക്ക് പ്രേക്ഷകനെ ആസ്വധിക്കുന്നതിലും മാറ്റി.
ചിത്രത്തിലെ സസ്പെൻസ് ഫാക്ടർ അത്രക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാനും സാധിക്കില്ല. പ്രകടനത്തിൽ മറ്റൊരു പോലീസ് വേഷം അതിഗംഭീരമായി ജയസൂര്യ എത്തിയപ്പോൾ കൂടെ ഉള്ള ദീപകും അദ്ദേഹത്തിന്റെ വേഷം ഗംഭീരമായി കൈകാര്യം ചെയ്തു. ചിത്രത്തിൽ ചെറുതും വലുതുമായി സ്‌ക്രീനിൽ എത്തുന്നവരും അവർ അവരുടെ വേഷങ്ങൾ ഗംഭീരമാക്കി.
എടുത്ത് സൂചിപ്പിക്കേണ്ടത് ക്യാമറയും ബിജിഎമ്മും തന്നെയാണ്. റോബി വർഗീസ് രാജിന്റെ ക്യാമറയും ഷാൻ റഹ്മാൻറെ ബിജിഎമ്മും ചിത്രത്തിന് എന്താണോ ആവശ്യം അതനുസരിച്ച് നൽകാൻ സാധിച്ചിട്ടുണ്ട്. പ്രവീണ് പ്രഭാകറിന്റെ എഡിറ്റിങ്ങിനും മികച്ച കയ്യടി നൽകേണ്ടതുണ്ട്. ഒരു ക്ളീഷേ പോലീസ് അന്വേഷണത്തിൽ നിന്നും മാറി പുതുമയാർന്ന തരത്തിൽ ചിത്രത്തെ ഡെലിവർ ചെയ്യാൻ സാധിച്ച അഭിജിത് ജോസഫിന് തന്നെയാണ് ഏറ്റവും വലിയ കയ്യടി. ധൈര്യമായി ടിക്കറ്റ് എടുക്കാം ജോണ് ലൂഥറിന്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...