Joju George: മുണ്ട് മടക്കിക്കുത്തി കത്തി പിന്നിലൊളിപ്പിച്ച് ജോജു; ‘ആരോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ
ജോജു ജോര്‍ജ് നായകനാകുന്ന ചിത്രം ആരോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
ജോജു ജോർജ് (Joju George) നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ (First Look Poster) പുറത്തിറക്കി. കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആരോ’ (Aaro) എന്ന ചിത്രത്തിൽ ജോജുവിന് പുറമേ കിച്ചു ടെല്ലസ്, അനുമോൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താമര എന്ന ആദ്യം പേരിട്ട ചിത്രമാണ് ‘ആരോ’ ആയി എത്തുന്നത് എന്ന് അനുമോള്‍ പോസ്റ്റര്‍ പങ്കുവെച്ച് പറയുന്നു.
മുണ്ട് മാടിക്കുത്തി കത്തിയുമായിട്ടുള്ള ജോജു ജോര്‍ജിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്. സുധീർ കരമന, ജയരാജ് വാര്യർ, ടോഷ് ക്രിസ്റ്റി, കലാഭവൻ നവാസ്, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, അജീഷ് ജോൺ, മനാഫ് തൃശൂർ, മാസ്റ്റർ ഡെറിക് രാജൻ, മാസ്റ്റർ അൽത്താഫ് മനാഫ്, അഞ്ജു കൃഷ്ണ, ജാസ്മിൻ ഹണി, അനീഷ്യ, അമ്പിളി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.
വി ത്രീ പ്രൊഡക്‌ഷൻസ്, അഞ്ജലി എന്റർടെയൻമെന്റ്സ് എന്നീ ബാനറിൽ വിനോദ് ജി. പാറാട്ട്, വി.കെ. അബ്ദുൾ കരീം, ബിബിൻ ജോഷ്വാ ബേബി, സാം വർഗ്ഗീസ് ചെറിയാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കരീം, റഷീദ് പാറയ്ക്കൽ എന്നിവർ ചേർന്നെഴുതുന്നു. മാധേഷ് ആണ് ആരോയെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാലാണ്. നൗഫൽ അബ്ദുള്ളയാണ് എഡിറ്റർ.
Also Read: Joju George മദ്യപിച്ചിട്ടില്ല പൊലീസ് റിപ്പോർട്ട് പുറത്ത്, യൂത്ത് കോൺഗ്രസിന്റെ വാദം പൊളിഞ്ഞു
പ്രൊഡക്‌ഷൻ കൺട്രോളർ താഹീർ മട്ടാഞ്ചേരി, കല സുനിൽ ലാവണ്യ, മേക്കപ്പ് രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം പ്രദീപ് കടകശ്ശേരി, സ്റ്റിൽസ് സമ്പത്ത് നാരായണൻ, പരസ്യകല ആർട്ടോ കാർപ്പസ്, സൗണ്ട് ഡിസൈൻ ആഷിഷ് ഇല്ലിക്കൽ, ഫിനാൻസ് കൺട്രോളർ അശോക് മേനോൻ, വിഷ്ണു എൻ.കെ. ചീഫ് അസോസിയേറ്റ് ഡയറക്ടർ സി.കെ. ജീവൻ ദാസ്, അസോസിയേറ്റ് ഡയറക്ടർ ബാബു അസിസ്റ്റന്റ് ഡയറക്ടർ സബീഷ്, സുബീഷ് സുരേന്ദ്രൻ, സനീഷ് ശിവദാസൻ,ആക്‌ഷൻ ബ്രൂസിലി രാജേഷ്, നൃത്തം തമ്പി നില, പ്രൊഡക്‌ഷൻ മാനേജർ പി.സി. വർഗ്ഗീസ്, വാർത്ത പ്രചരണം എ.എസ്. ദിനേശ്.
ഇന്ധന വിലവർദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിൽ അരമണിക്കൂറോളം ഗതാഗത തടസം നേരിട്ടതിനെ തുടര്‍ന്ന് നടന്‍ ജോജു പ്രതിഷേധവുമായി റോഡിലിറങ്ങിയത് വലിയ സംഭവവികാസങ്ങൾക്കാണ് ഇന്ന് വഴിവച്ചത്. വൈറ്റില ഭാഗത്ത് നിന്ന് സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പോകുമ്പോഴാണ് ജോജു സമരത്തില്‍ കുടുങ്ങിയത്. വാഹനത്തില്‍നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് ജോജുവും പ്രവർത്തകരും തമ്മിൽ വാക്‌പോര് ഉണ്ടാവുകയും ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ല് ചിലര്‍ അടിച്ചുതകർക്കുകയും ചെയ്തു.
ആക്രമണത്തില്‍ കോണ്‍ഗ്രസ് (Congress) നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. ജോജുവിനെ (Joju) വാഹനം തടഞ്ഞ് ആക്രമിച്ചത് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ (FIR) പറയുന്നത്. ചമ്മിണി ഉള്‍പ്പെടുന്ന സംഘം വാഹനം തടഞ്ഞു. ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞു. വാഹനത്തിന്റെ ചില്ല് കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്തുവെന്നും എഫ്.ഐ.ആര്‍ പറയുന്നു. പോലീസ് കണക്കുകൂട്ടല്‍ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് വാഹനത്തിനുണ്ടായത്. ജോജു മദ്യപിച്ചിരുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. എന്നാല്‍ നടന്‍ മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...