കൊച്ചി : സിനിമ നിരൂപണം ചെയ്യുന്നവർ സിനിമയെ പറ്റിയും അതിന്റെ പ്രക്രിയയെ പറ്റിയും അറിഞ്ഞിരിക്കണമെന്ന് സംവിധായിക അഞ്ജലി മേനോൻ അഭിപ്രായത്തിന് മറുപടിയുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. താൻ ചിത്രം സംവിധാനം ചെയ്യാൻ വേണ്ടി പോലും സിനിമയെ കുറിച്ച് പഠിച്ചിട്ടില്ല, പിന്നെയാണ് അഭിപ്രായം പറയാൻ എന്ന് ജൂഡ് ആന്റണി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫിലിം കമ്പാനിയൻ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജലി മേനോൻ തന്റെ അഭിപ്രായം പങ്കുവക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ഞാൻ സിനിമ പ്രേക്ഷകനാണ് . അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാൾ. സിനിമ ഡയറക്റ്റ് ചെയ്യാൻ വേണ്ടി പോലും സിനിമ പഠിക്കാൻ കോഴ്സ് ചെയ്തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാൻ .  നല്ല സിനിമയെ എഴുതി തോൽപ്പിക്കാൻ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും" ജൂഡ് ആന്റണി ഫേസ്ബുക്കിൽ കുറിച്ചു.


സിനിമയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് പഠിച്ച് മനസ്സിലാക്കിയതിന് ശേഷമാണ് നിരൂപണം നടത്തേണ്ടെന്ന് അഞ്ജലി മേനോൻ താൻ അഭിമുഖത്തിൽ പറഞ്ഞത്. നേരത്തെ സിനിമകൾക്ക് മുകളിലുള്ള നിരൂപക വിമർശനങ്ങൾക്കെതിരെ നടൻ മോഹൻലാലും സംവിധായകരായ ലാൽ ജോസും റോഷൻ ആൻഡ്രൂസും രംഗത്തെത്തിയിരുന്നു. 


ALSO READ : Adrishyam Movie : ത്രില്ലടിപ്പിക്കാൻ ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീൻ കൂട്ടുകെട്ട്; അദൃശ്യം സിനിമ ട്രെയിലർ


എന്നാൽ സാങ്കേതികപരമായ മേഖലയിലുള്ള അഭിപ്രായങ്ങളെ താൻ സ്വാഗതം ചെയ്യുന്നു. സിനിമ നിരൂപണം വളരെ പ്രധാനപ്പെട്ടതാണെന്നും നിരൂപകരുടെ റിവ്യു വായിക്കാൻ തനിക്ക് ഇഷ്ടമാണെന്നും അഞ്ജലി കൂട്ടിച്ചേർത്തു. അഞ്ജലിയുടെ അഭിപ്രായത്തോടെ വലിയതോതിൽ വിമർശനമാണ് ഉയർന്നിരിക്കുന്നത്. ശേഷം താൻ ഉദ്ദേശിച്ചത് റിവ്യുവേഴ്സിനെ മാത്രമാണെന്നും താൻ പ്രേക്ഷകരുടെ പ്രതികരണങ്ങളേയും നിരൂപണങ്ങളെ ബഹുമാനിക്കുന്നുണ്ടെന്ന് അഞ്ജലി മേനോൻ ത്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചിരുന്നു.


അഞ്ജലി മേനോൻ ഒരുക്കിയ വണ്ടർ വുമൺ എന്ന സിനിമ നേരിട്ട് ഒടിടിയിലൂടെ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലൂടെ നവംബർ 18ന് ചിത്രം റിലീസ് ചെയ്യും. പാർവതി തിരുവോത്ത്, നിത്യ മേനെൻ, നദിയ മൊയ്തു, പത്മപ്രിയ, സയനോര ഫിലിപ്പ് , അർച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയ താരനിരയാണ് അഞ്ജലിയുടെ ചിത്രത്തിൽ അണിനിരയ്ക്കുന്നത്. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡെയ്സ്, കൂടെ എന്നീ സിനിമകൾക്ക് ശേഷം അഞ്ജലി ഒരുക്കുന്ന ചിത്രമാണ് വണ്ടർ വുമൺ. അന്തോളജിയായിരുന്ന കേരള കഫെയിൽ അഞ്ജലി മേനോൻ ഹാപ്പി ജേർണി എന്ന സിനിമയും ഒരുക്കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.