ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലൂടെ ശ്രദ്ധേയയായ ലച്ചു എന്ന ജൂഹി റുസ്ഥാഗി പ്രധാന വേഷത്തിൽ അഭിനയിച്ച പട്ടം എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. രജീഷ് വി രാജ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് യുവ സംഗീത സംവിധായകൻ പ്രശാന്ത് മോഹൻ ആണ്. സംവിധായകൻ തന്നെ വരികൾ എഴുതി അഞ്ചു ജോസഫ് പാടിയ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുഡ്‌വിൽ എന്റർടൈൻമെന്റ്സ്  റിലീസ് ചെയ്ത ഗാനത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബിഗ്സോണ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജസീം റഷീദ് ആണ് പട്ടം നിർമിച്ചത്. ഒരുകൂട്ടം പുതുമുഖങ്ങളുമായി എത്തിയ പട്ടത്തിൽ ജയൻ ചേർത്തല, ബാലാജി ശർമ, ശ്രീകുമാർ, ബിനീഷ് ബാസ്റ്റിൻ, ജൂഹി റുസ്ഥാഗി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. പുതുമുഖം ചിറ്റു എബ്രഹാം ആണ് ചിത്രത്തിലെ നായകൻ. 


ALSO READ: ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ഓഗസ്റ്റ് 15ന് "വാഴ" എത്തുന്നു; ട്രെയ്‌ലർ പുറത്തിറങ്ങി


തിരക്കഥ കവിത വിശ്വനാഥ് ക്യാമറ വിപിൻ രാജ്, എഡിറ്റിംഗ് അഖിൽരാജ്. പ്രൊഡക്ഷൻ കൺട്രോളർ ക്ലമെന്റ് കുട്ടൻ, മേക്കപ്പ് രഞ്ജിത്ത്, ആർട്ട്‌ റനീഷ് പയ്യോളി. ഉണ്ണിമേനോൻ, വിഥുപ്രതാപ്, ആൻസി സജീവ്, പവിത്ര മോഹൻ, അനാമിക എന്നിവരാണ് മറ്റു ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. പട്ടം കൃപാനിധി സിനിമാസ് ഓഗസ്റ്റ് 30ന്  തീയേറ്ററുകളിൽ എത്തിക്കും. പി ആർ ഓ എം കെ ഷെജിൻ.



 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.