കാളിയൻ സിനിമയുടെ ഷൂട്ടിംങ് ജൂൺ, ജൂലൈ മാസങ്ങളിൽ ആരംഭിക്കുമെന്ന് സംവിധായകൻ എസ്. മഹേഷ് സീ മലയാളം ന്യൂസിനോട് പറഞ്ഞു. ഒരു കാലഘട്ടത്തിലെ കഥ പറയുന്ന സിനിമയാണിത്. കളരിയുമായി ബന്ധപ്പെട്ട സിനിമയെന്ന് ഇതിനെ പറയാൻ പറ്റില്ല. സിനിമയുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ ആയോധന കലയായ കളരിയും ഉണ്ട്. എന്നാൽ കളരിയുമായി നേരിട്ട് ബന്ധമുള്ള ഒരു സിനിമയല്ല കാളിയൻ. ജൂൺ, ജൂലൈ മാസത്തിൽ ആദ്യത്തെ ഷെഡ്യൂൾ ഷൂട്ട് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകൻ പറഞ്ഞു. ആയോധനകലയിൽ പ്രാവിണ്യം നേടിയ ആളാണ് മഹേഷ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പൃഥ്വിരാജ് ഇപ്പോൾ വിവിധ ഭാഷകളിലുള്ള ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. അത്തരത്തിൽ പൃഥ്വിരാജിന്റെ ദേശീയതലത്തിലുള്ള സ്വീകാര്യത കാളിയന് ​ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിലാണ് പൃഥ്വി. അദ്ദേഹത്തിന്റെ തിരക്ക് കഴിഞ്ഞാൽ ഉട ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനമെന്നും മഹേഷ് പറഞ്ഞു. കാടിന്റെ പശ്ചാത്തലത്തിലാകും സിനിമ ഒരുക്കുക. ചിത്രത്തിന്‍റെ ആദ്യ പോസ്റ്റർ ഇറങ്ങിയത് മുതൽ ഈ സിനിമിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.



Also Read: Ayalvaashi: കളർഫുള്ളായി സൗബിനും കൂട്ടരും; 'അയൽവാശി'യിലെ പ്രോമോ ​ഗാനമെത്തി


പൃഥ്വിരാജ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'കാളിയൻ'. 2018 ൽ അനൌൺസ് ചെയ്ത സിനിമ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നീണ്ടുപോവുകയായിരുന്നു. 2018ൽ പൃഥ്വിരാജിന്റെ ശബ്ദത്തിൽ വന്ന മോഷൻ ടീസർ ട്രെൻഡിങ് ആയിരുന്നു. ഇരുപത്തിയഞ്ചു ലക്ഷത്തിലധികം വ്യൂസ് നേടുകയും ചെയ്‌തു. തെക്ക് നിന്നുള്ള ഒരു അസാധാരണ വീരഗാഥ എന്നാണ് മോഷൻ ടീസറിൽ കുറിച്ചിട്ടുള്ളത്. വേണാട്ടിലെ അമരൻമാരായ പോരാളികളുടെ ജീവിതവും ത്യാഗങ്ങളും വീരത്വവും എന്നാണ് വിശേഷണം.


മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് കാളിയൻ നിർമിക്കുന്നത്. വലിയ മുതൽമുടക്കിൽ വരുന്ന ചിത്രമാണ് കാളിയൻ. ഓർഡിനറി, അനാർക്കലി തുടങ്ങിയ സൂപ്പർ ഹിറ്റ്‌ സിനിമകളുടെ നിർമാതാവ് ആയ രാജീവ് ഒട്ടേറെ സിനിമകൾക്ക് ഗാനങ്ങൾ രചിച്ചിട്ടുള്ള കവിയും കൂടിയാണ്. ബി.ടി അനിൽകുമാർ ആണ് രചിയിതാവ്. ലൂസിഫർ, ദൃശ്യം, എസ്ര തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ സുപരിചിതനായ സുജിത് വാസുദേവ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.