കടുവ എന്ന മാസ്സ് ആക്ഷൻ ചിത്രത്തിന് ശേഷം ഷാജി കൈലാസ് - പൃഥ്വിരാജ് കൂട്ടുകെട്ടിൽ റിലീസായ കാപ്പയുടെ ആദ്യ പ്രതികരണങ്ങൾ പുറത്തുവരുമ്പോൾ എങ്ങും മികച്ച അഭിപ്രായങ്ങളാണ്. സാധാരണയായി കാണപ്പെടുന്ന ഷാജി കൈലാസിന്റെ ടിപ്പിക്കൽ മാസ് സിനിമ മാത്രമല്ല കാപ്പ. അഭിമുഖങ്ങളിൽ എല്ലാം പൃഥ്വിരാജ് സൂചിപ്പിച്ചതുപോലെ ഷാജി കൈലാസിന്റെ വ്യത്യസ്തമായ മേക്കിങ്ങ് ഇതിൽ കാണാം എന്നത് സത്യമായി മാറി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്രയും വർഷങ്ങളിൽ കണ്ടുവന്നിരുന്ന ഷാജി കൈലാസ് മേക്കിങ്ങ് അല്ല ചിത്രത്തിലുള്ളത്. ഷോട്ട് മേക്കിങ്ങിൽ പോലും വ്യത്യസ്തത പുലർത്താൻ നിർബന്ധപൂര്വമായ ശ്രമം ചിത്രത്തിൽ ഉടനീളം കാണാം. അതിന് വലിയ കയ്യടിയും പ്രേക്ഷകർ നൽകുന്നുണ്ട്. ചിത്രത്തിന് മാസ്സ് അപ്പീൽ മാത്രമല്ല നൽകിയിരിക്കുന്നത്. ഇമോഷണൽ രീതിയിലും ചിത്രം അതേ നിലയ്ക്ക് മുന്നോട്ട് പോകുന്നുണ്ട്. 


ALSO READ: Kaapa Movie: 'തിരു തിരു തിരുവനന്തപുരത്ത്'; നാടൻ പ്രോമോ പാട്ടുമായി 'കാപ്പ' ടീം; ചിത്രം തിയേറ്ററുകളിലേക്ക്


സാധാരണയായി ഷാജി കൈലാസ് ചിത്രത്തിൽ ഇല്ലാത്തത് പലതും ചിത്രത്തിൽ ഉള്ളതുകൊണ്ട് തന്നെ ഒരു ഫ്രഷ്നസ് ചിത്രത്തിനുണ്ട്. പ്രകടനങ്ങൾ ഒരു നിരാശയും സമ്മാനിക്കുന്നില്ല. ആക്ഷൻ രംഗങ്ങളിൽ പൃഥ്വിരാജ് തകർത്തിട്ടുണ്ട്. അപർണ ബാലമുരളിയുടെയും അന്ന ബെന്നിന്റെയും പ്രകടനവും കയ്യടി നേടുന്നതാണ്.


ആസിഫ് അലിയുടെ പ്രകടനത്തിലും സംതൃപ്തി പ്രേക്ഷകർ രേഖപ്പെടുത്തിയെങ്കിലും ഡയലോഗ് ഡലിവെറിയിൽ ചെറിയൊരു അപാകതയും പ്രേക്ഷകർ നൽകുന്നു. തിരുവനന്തപുരം ഭാഷ കൈകാര്യം ചെയ്യുന്ന രീതിയിൽ താരങ്ങൾ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ജഗദീഷും ദിലീഷ് പോത്തനും ഞെട്ടിക്കുന്നുണ്ട്. കടുവയിൽ നിരാശരായിരുന്ന പ്രേക്ഷകർ കാപ്പയിൽ സംതൃപ്തരാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.