Prithviraj Sukumaran: ഇതാണ് `കൊട്ട മധു` ! മാസ് ലുക്കിൽ പൃഥ്വി, കാപ്പയിലെ പൃഥ്വിരാജ് കഥാപാത്രം
ചിത്രത്തിലെ തന്റെ ലുക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ് (Prithviraj Sukumaran). കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
കടുവയുടെ വമ്പൻ വിജയത്തിന് ശേഷം ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കാപ്പ (Kaapa). ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ (ജൂലൈ 15) ആരംഭിച്ചിരുന്നു. പൂജ ചടങ്ങിൽ പൃഥ്വിരാജ്, ആസിഫ് അലി, ഷാജി കൈലാസ്, ജഗദീഷ്, എസ്എൻ സ്വാമി തുടങ്ങിയവർ പങ്കെടുത്തു. ചിത്രത്തിലെ തന്റെ ലുക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ് (Prithviraj Sukumaran). കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പോസ്റ്റ് ചെയ്ത് വളരെ വേഗത്തിൽ പൃഥ്വിരാജിന്റെ മാസ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
വളരെ ഗൗരവത്തോടെ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് പൃഥ്വിയുടെ പുതിയ ലുക്കിന് കമന്റുമായി രംഗത്തെത്തിയത്. മോഹൻലാലിനെ അനുകരിക്കുകയാണോ? ഒരു കംപ്ലീറ്റ് ആക്ടറിലേക്കുള്ള യാത്ര എന്നൊക്കെയാണ് ആരാധകരുടെ കമന്റ്. പോസ്റ്ററിൽ കണ്ട ലുക്ക് ആയിരുന്നു നല്ലതെന്നും ചിലർ അഭിപ്രായം പറഞ്ഞു. എന്തായാലും പൃഥ്വിരാജിന്റെ ഒരു ഗംഭീര പെർഫോമൻസ് കാപ്പയിൽ പ്രതീക്ഷിക്കാം എന്ന് തന്നെയാണ് ഈ ലുക്കിൽ നിന്ന് മനസിലാകുന്നത്.
ആസിഫ് അലിയും മഞ്ജു വാര്യരുമാണ് ചിത്രത്തിലെ മറ്റ് മുഖ്യ കഥാപാത്രങ്ങൾ. ഇന്ദ്രൻസ്, അന്ന ബെൻ, നന്ദു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മഞ്‍ജു വാര്യര്‍ അടുത്ത ആഴ്‍ച ഷൂട്ടിങ്ങിനെത്തുമെന്നാണ് വിവരം. ജി ആര്‍ ഇന്ദുഗോപന്‍ (GR Indugopan) എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയാണ് സിനിമ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥയാണ് ഈ നോവലിൽ പറയുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്.
Also Read: കടുവയ്ക്ക് ശേഷം 'കാപ്പ'യുമായി ഷാജി കൈലാസും പൃഥ്വിരാജും, ചിത്രീകരണം തുടങ്ങി
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ (FEFKA Writers Union) നിർമ്മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്രനിർമാണ സംരംഭമാണ് കാപ്പ. തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഡോൾവിൻ കുര്യാക്കോസ് ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയറ്റർ ഓഫ് ഡ്രീംസ് (Theatre Of Dreams) എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കുന്നത്.
ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...