കൊച്ചി :   കടുവയുടെ ​ഗംഭീര വിജയത്തിന് ശേഷം ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കാപ്പയിലെ പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്. ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രം കൊട്ട മധുവിനെ അവതരിപ്പിച്ചപ്പോൾ തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ മധു, കൊട്ട മധു ആകുന്നതിന് മുമ്പുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. വളരെ ​ഗൗരവത്തോടെയും അധികാരത്തോടെയും  ഇരിക്കുന്ന ചിത്രമായിരുന്നു പൃഥ്വിരാജ് ആദ്യം പുറത്തുവിട്ടത്. ഇപ്പോൾ കുറച്ച് ഗുണ്ടസ്റ്റൈലിൽ ഇരിക്കുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ജൂലൈ 15 ന്  ആരംഭിച്ചിരുന്നു.  പൂജ ചടങ്ങിൽ പൃഥ്വിരാജ്, ആസിഫ് അലി, ഷാജി കൈലാസ്, ജ​ഗദീഷ്, എസ്എൻ സ്വാമി തുടങ്ങിയവർ പങ്കെടുത്തു. കൊട്ട മധുവിനെ ആദ്യം പരിചയപ്പെടുത്തിയപ്പോൾ തന്നെ പൃഥ്വിരാജിന്റെ മാസ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ പുതിയ ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കാപ്പ.


COMMERCIAL BREAK
SCROLL TO CONTINUE READING

ആസിഫ് അലി, മഞ്ജുവാര്യർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് കാപ്പ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്‍റെ കഥ പറയുന്ന, ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. കടുവയ്ക്ക് ശേഷം വീണ്ടും പൃഥ്വിരാജിനൊപ്പം എന്ന കുറിപ്പോടെ ഷൂട്ടിം​ഗ് തുടങ്ങുന്ന വിവരം ഷാജി കൈലാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം പാളയം വിജെടി ഹാളിൽ നടന്നു. എസ് എൻ സ്വാമിയാണ് ചിത്രത്തിൻറെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. ഇന്ദ്രൻസ്, അന്ന ബെൻ, നന്ദു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മഞ്‍ജു വാര്യര്‍ അടുത്ത ആഴ്‍ച ഷൂട്ടിങ്ങിനെത്തുമെന്നാണ് വിവരം.


ALSO READ:  Prithviraj Sukumaran: ഇതാണ് 'കൊട്ട മധു' ! മാസ് ലുക്കിൽ പൃഥ്വി, കാപ്പയിലെ പൃഥ്വിരാജ് കഥാപാത്രം


ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ നിർമ്മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്രനിർമാണ സംരംഭമെന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്. തിയറ്റര്‍ ഓഫ് ഡ്രീംസ് എന്ന നിര്‍മ്മാണക്കമ്പനിയുമായി ചേര്‍ന്നാണ് റൈറ്റേഴ്സ് യൂണിയന്‍ ചിത്രം നിര്‍മ്മിക്കുന്നത്. ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഡോൾവിൻ കുര്യാക്കോസ്, ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയറ്റർ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായി ചേർന്ന് ഈ ചിത്രത്തിനായി പ്രവർത്തിക്കുന്നത്. ചിത്രത്തിൽ അറുപതോളം നടീനടന്മാർ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീര സനീഷ്. ചമയം റോണക്സ് സേവ്യര്‍. സ്റ്റില്‍സ് ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം, അനില്‍ മാത്യു. ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.