Kacchey Limbu Review: 'ക്രിക്കറ്റ് ഇന്ത്യൻ ജനതയുടെ ഹൃദയത്തിലുണ്ട്'. ഈ വാക്യം തെറ്റാവാൻ വഴിയില്ല. സ്പോർട്സിൽ ഇന്ത്യ ഏറ്റവും കൂടുതൽ ആർജിച്ച വിജയങ്ങളും കൂടുതൽ ഉറ്റുനോക്കുന്നതും ക്രിക്കറ്റിൽ തന്നെ. ബോളിവുഡും അതുപോലെയാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ട സിനിമകൾ ചെയ്യുമ്പോൾ വിജയങ്ങൾ ബോളിവുഡ് എപ്പോഴും സ്വന്തമാക്കിയിട്ടുണ്ട്. 83, ലഗാൻ, ദിൽ ബോലേ ഹഡിപ്പാ, സബാഷ് മിത്തു, ജേഴ്‌സി എന്നിവയെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. അതോടൊപ്പം കൂട്ടിവായിക്കാം കച്ചേ ലിംബു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Negative Energy: ഈ സാധനങ്ങള്‍ നിങ്ങളുടെ വീട്ടില്‍ ഉണ്ടോ? എത്രയും പെട്ടെന്ന് പുറത്തുകളഞ്ഞോളൂ


ഗല്ലി ക്രിക്കറ്റ് ഇന്നും എല്ലായിടത്തും കാണാം. ഒരുപക്ഷേ ഗല്ലി ക്രിക്കറ്റിന് അത്രമാത്രം ആരാധകരുമുണ്ട്. ഒരു ഹൗസിംഗ് കോളനിയിലെ ഗല്ലി ക്രിക്കറ്റാണ് സിനിമയുടെ പ്രധാന ഗിയർ. ഒരു കുടുംബത്തിലെ രണ്ട് സഹോദരങ്ങൾ തമ്മിലെ കഥയാണ് ചിത്രം പറയുന്നുണ്ട്. ആകാശ് ക്രിക്കറ്റ് കളിച്ച് സച്ചിൻ വരെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് മാത്രമായി ജീവിക്കാനാണ് ആകാശിന്‍റെ ആഗ്രഹം. എന്നാൽ അച്ഛന് ആകാശ് എത്രയും വേഗം ഒരു ജോലി സമ്പാദിക്കണമെന്നും. അദിതി ആകട്ടെ ക്രിക്കറ്റ് പണ്ടേ ഉപേക്ഷിച്ചതാണ് ('പെണ്ണായതുകൊണ്ട് തന്നെ'). അവളെ മെഡിസിൻ പഠിപ്പിക്കാനും ഭരതനാട്യം പഠിപ്പിക്കാനുമാണ് അച്ഛനും അമ്മയ്ക്കും താത്പര്യമെങ്കിൽ സുഹൃത്തുക്കൾക്ക് അവൾ ഒരു ഫാഷൻ ഡിസൈനർ ആവണമെന്നാണ്. എന്നാൽ അദിതിയുടെ മനസ്സിൽ ക്രിക്കറ്റാണ്.  


Also Read:  Bihar Hooch Tragedy: ബീഹാര്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50, പോലീസ് കസ്റ്റഡിയില്‍നിന്നും സ്പിരിറ്റ്‌ നഷ്ടമായതായി സംശയം


കഥയുടെ ഒരു പോയിന്‍റിൽ അനിയത്തിയും ചേട്ടനും ഗല്ലി ക്രിക്കറ്റ് ടൂർണമെന്‍റിൽ ഓപ്പോസിറ്റ് ടീമുകളിൽ കളിക്കേണ്ടി വരുന്നത് മുതൽ സിനിമ ക്രിക്കറ്റ് ലോകത്താണ്. ഒരുപാട് ചിരി പടർത്തുന്ന മുഹൂർത്തങ്ങളും സ്നേഹബന്ധങ്ങളുടെ വിലയും, ആണ്‍   - പെണ്‍ വേർത്തിരിവും സമൂഹത്തിന്‍റെ  ചിന്താഗതിയുമെല്ലാം സിനിമ സംസാരിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റിൽ മുങ്ങിപോവുകയാണ്. അങ്ങനെയുള്ള വിഷയങ്ങൾ കൂടുതൽ പ്രോജക്ട് ചെയ്ത് നിർത്തിയിരുന്നെകിൽ ചിത്രത്തിന് ഇപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ മധുരം ഉണ്ടായിരുന്നേനെ. 


പ്രകടനങ്ങൾ കൊണ്ടും കഥയുടെ ഒഴുക്ക് കൊണ്ടും പ്രേക്ഷകനെ ഒരുതരത്തിലും സിനിമ മുഷിപ്പിക്കുന്നില്ല. 2 മണിക്കൂർ മാത്രം ദൈർഘ്യം ഉള്ളതുകൊണ്ട് തന്നെ വേഗം അവസാനിച്ചു എന്നും തോന്നാം. ഒരു ക്രിക്കറ്റ് മത്സരം കാണുന്ന നെയിൽ -ബൈറ്റിങ്ങ് ഫിനിഷ് ഒക്കെ സിനിമയും ഒരുക്കിയിട്ടുണ്ട്. ക്ളീഷേ ക്ലൈമാക്സ് മാറ്റി പുതിയത് സമ്മാനിച്ചതിന് സംവിധായകനും തിരക്കഥാകൃതിനും ഒത്തിരി നന്ദി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.