Kaduva Movie: പോസ്റ്റുകൾ വന്നപ്പോഴാണ് തെറ്റിന്റെ വലിപ്പം തിരിച്ചറിയുന്നത്.നല്ല കുറ്റബോധമുണ്ട്-ലിസ്റ്റിൻ സ്റ്റീഫൻ
Kaduva Movie Controversy:ആരെയും വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ അറിഞ്ഞ് കൊണ്ട് ചെയ്തതല്ലെന്നും കടുവയുടെ ചിത്രീകരണ വേളയിൽ പോലും ഇത്തരമൊരു പ്രശ്നം കണ്ടിരുന്നില്ലെന്നും ലിസ്റ്റിൻ തൻറെ പോസ്റ്റിൽ പറയുന്നു.
കൊച്ചി: കടുവയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ചിത്രത്തിൻറെ നിർമ്മാതാക്കളിൽ ഒരാളായ ലിസ്റ്റിൻ സ്റ്റീഫൻ. ചിത്രത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളെ പറ്റിയുള്ള പരാമർശമാണ് വിവാദമായത്. ഇതേ തുടർന്ന് ചിത്രത്തിൻറെ സംവിധായകൻ ഷാജി കൈലാസും ഫേസ്ബുക്കിൽ മാപ്പ് പറഞ്ഞിരുന്നു.
ആരെയും വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ അറിഞ്ഞ് കൊണ്ട് ചെയ്തതല്ലെന്നും കടുവയുടെ ചിത്രീകരണ വേളയിൽ പോലും ഇത്തരമൊരു പ്രശ്നം കണ്ടിരുന്നില്ലെന്നും ലിസ്റ്റിൻ തൻറെ പോസ്റ്റിൽ പറയുന്നു.
ലിസ്റ്റിൻറെ പോസ്റ്റിൻറെ പൂർണ രൂപം
ആരെയും വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ അറിഞ്ഞുകൊണ്ട് ചെയ്തതല്ല ....കടുവ ചിത്രീകരണ വേളയിലോ പിന്നീടോ ഇങ്ങനെ ഒരു കുഴപ്പം ഞങ്ങൾ കണ്ടിരുന്നില്ല..ശ്രദ്ധിച്ചിരുന്നുമില്ല. ഇങ്ങനെ പോസ്റ്റുകൾ വന്നപ്പോഴാണ് അതിലെ തെറ്റിന്റെ വലിപ്പം നമ്മൾ തിരിച്ചറിയുന്നത്.അങ്ങനെ ഉണ്ടായതിൽ നല്ല കുറ്റബോധമുണ്ട് സിനിമയിലെ ആ സംഭാഷണം മൂലം വിഷമം ഉണ്ടായവരോടും പ്രേക്ഷകരോടും ക്ഷമ ചോദിക്കുന്നു ..അതോടൊപ്പം കടുവ ടീമിന്റെ മൊത്തം വിഷമം രേഖപെടുത്തുന്നു ..
ചിത്രത്തിൽ ഭിന്നശേഷിയുള്ള കുട്ടികളെ കുറിച്ചുള്ള പരാമർശം കൈപ്പിഴയാണെന്നാണ് ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചത്. മനുഷ്യ സഹജമായ തെറ്റായി കണ്ട് പൊറുക്കണം എന്നും ഷാജി കൈലാസ് തൻറെ പോസ്റ്റിൽ പറയുന്നു. സംഭവത്തിൽ ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ സംസ്ഥാന ഭിന്നശേഷി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. ചിത്രം തീയ്യേറ്ററിൽ എത്തിയതിന് പിന്നാലെ വലിയ വിവാദമായിരുന്നു ഉണ്ടായത്. ഭിന്നശേഷിക്കാർക്കെതിരെയുള്ള പരാമർശത്തിൽ വലിയ തോതിൽ സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളും ഷെയർ ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...