കൊച്ചി : ബോക്സ്ഓഫീസ് സൂപ്പർ ഹിറ്റായ പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവയുടെ ഒടിടി റിലീസിൽ ഇടപ്പെട്ട് ഹൈക്കോടതി. സെൻസർ പതിപ്പ് മാത്രമെ ഒടിടിയിൽ പ്രദർശിപ്പിക്കാവുയെന്ന് ഹൈക്കോടതി സിനിമയുടെ നിർമാതാക്കൾക്ക് നിർദേശം നൽകി. സിനിമ പറയുന്ന കഥയിലെ യഥാർഥ കഥാപാത്രമായ ജോസ് കുരുവിനാക്കുന്നേൽ എന്ന കുറിവാച്ചന്റെ പരാതിന്മേലാണ് ഹൈക്കോടതിയുടെ വിധി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് (ഓഗസ്റ്റ് നാല്) അർധ രാത്രിയോടെയാണ് പൃഥ്വിരാജ് ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലെത്തുന്നത്. ജൂലൈ ഏഴിന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ ജോസ് കുരുവിനാക്കുന്നേൽ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി വിധിയെയും സെൻസർ ബോർഡിന്റെ നിർദേശത്തെ തുടർന്ന് ചിത്രത്തിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കുറുവാച്ചൻ എന്നതിന് പകരം കുര്യാച്ചൻ എന്നാക്കി.


ALSO READ : Kaduva Movie OTT Release : കടുവ ഉടൻ ഒടിടി സ്ട്രീമിങ് ആരംഭിക്കും; എപ്പോൾ, എങ്ങനെ കാണാം?



എന്നാൽ ഇന്ത്യക്ക് പുറത്ത് റിലീസ് ചെയ്ത ചിത്രത്തിന്റെ പതിപ്പിൽ കുറുവാച്ചൻ എന്ന തന്നെയാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര് നൽകിയിരിക്കുന്നത് എന്ന് ആരോപിച്ചാണ് ജോസ് കുരുവിനാക്കുന്നേൽ ചിത്രത്തിന്റെ ഒടിടി റിലീസിനെതിരെ വീണ്ടും കോടതിയിൽ കയറിയത്. ഹൈക്കോടതി വിധി പ്രകാരം ലോകത്തെവിടെ റിലീസ് ചെയ്താലും അതിൽ തന്റെ യഥാർഥ പേര് ഉണ്ടാകാൻ പാടില്ലയെന്നാണ്, ആ ഉത്തരവിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ലംഘനം നടത്തിയെന്നാണ് കുറുവച്ചൻ പരാതി നൽകിയത്.


ഷാജി കൈലാസിൻറെ സംവിധാന മികവിൽ പൃഥിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സംയുക്ത മേനോൻ, വിവേക് ഒബ്റോയി, പ്രിയങ്ക, റീനു മാത്യൂസ്, മീനാക്ഷി, അർജുൻ അശോകൻ, സച്ചിൻ ഖദേക്കർ, സുദേവ് നായർ, രാഹുൽ മാധവ്, ദിലീഷ് പോത്തൻ, അജു വർഗ്ഗീസ്സ് എന്നിവർ ചിത്രത്തിൽ  പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻറെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ജേക്ക്സ് ബിജോയ്, എസ് താമൻ എന്നിവർ ചേർന്നാണ്.  ജിനു എബ്രഹാമാണ് 'കടുവ'യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ് ജിനു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.