Kaduva : കടുവയുടെ ഷൂട്ടിങ് പൂർത്തിയായി; കനൽ കണ്ണൻ മികച്ച ആക്ഷൻ കൊറിയോഗ്രാഫർമാരിൽ ഒരാൾ : പൃഥ്വിരാജ്
Kaduva Shoooting : ജനഗണമന, ഗോൾഡ് എന്നീ ചിത്രങ്ങളുടെ ഷൂട്ടിങും പൂർത്തിയാക്കിയതായി പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. ഈ ചിത്രങ്ങൾ അടുത്ത മാസങ്ങളിലായി റിലീസ് ചെയ്യുമെന്നും പൃഥ്വിരാജ് അറിയിച്ചിട്ടുണ്ട്.
Kochi : പൃഥ്വിരാജിന്റെ എറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നായ കടുവയുടെ ഷൂട്ടിങ് പൂർത്തിയായി. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷൻ കൊറിയോഗ്രാഫർമാരിൽ ഒരാളാണ് കനൽ കണ്ണനെന്ന് പൃഥ്വിരാജ് പോസ്റ്റിൽ പറയുന്നു. കടുവയിലെ ആക്ഷൻ കൊറിയോഗ്രാഫർ കനൽ കണ്ണനാണ്. ഇതോടൊപ്പം ജനഗണമന, ഗോൾഡ് എന്നീ ചിത്രങ്ങളുടെ ഷൂട്ടിങും പൂർത്തിയാക്കിയതായി പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. ഈ ചിത്രങ്ങൾ അടുത്ത മാസങ്ങളിലായി റിലീസ് ചെയ്യുമെന്നും പൃഥ്വിരാജ് അറിയിച്ചിട്ടുണ്ട്.
പൃഥ്വിരാജിന്റെ പോസ്റ്റ്
സത്യം, പോക്കിരി രാജ, ഹീറോ തുടങ്ങി ഞാൻ ഏറ്റവും കൂടുതൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ഷൻ കൊറിയോഗ്രാഫർമാരിൽ ഒരാളാണ് കണ്ണൻ മാസ്റ്ററെന്ന കനൽ കണ്ണൻ. കടുവയിൽ വീണ്ടും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എനിക്ക് ആക്ഷൻ ചിത്രങ്ങളിൽ അഭിനയിക്കാൻ താത്പര്യം കൂടാനും കാരണം അദ്ദേഹമാണ്. ഷാജി ഏട്ടൻ, ഷാജി കൈലാസിനൊപ്പം കടുവയിൽ ആക്ഷൻ സീക്വൻസുകൾ ചെയ്യാനുള്ള അവസാനം ഞങ്ങൾക്ക് ലഭിച്ചു.
ഇന്ന് ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരുന്ന മൂന്ന് ചിത്രങ്ങളുടെ ഷൂട്ടിങ് ഞാൻ പൂർത്തിയാക്കി. കടുവ, ജനഗണമന, ഗോൾഡ് എന്നീ ചിത്രങ്ങൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ റിലീസ് ചെയ്യും. വീണ്ടും ആട് ജീവിതത്തിന്റെ ഷൂട്ടിങിന് വീണ്ടും ജോയിൻ ചെയ്യാൻ ഒരുങ്ങുക്കുകയാണ്. അതിന് മുമ്പ് ചെറിയൊരു ഇടവേളയും എടുക്കുന്നുണ്ട്. ആടുജീവിതത്തിന്റെ ഷൂട്ടിങ് ഉടൻ അൾജീരിയയിൽ ആരംഭിക്കും."
കടുവ ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസാണ്. ചിത്രത്തിൽ അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്. ഷാജി കൈലാസ് 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യകത കൂടി കടുവയ്ക്കുണ്ട്. മാസ്റ്റേഴ്സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...