വന്യതയുടെ സൗന്ദര്യവും വേട്ടയാടലിന്റെ ഭീതിയും നിറച്ച മികച്ചൊരു സൈക്കോ ത്രില്ലർ എന്ന നിലയിൽ കളക്ക് മാർക്ക് 100 ആണ്. വയലൻസിൽ തുടങ്ങി ശാന്തതയുടെ പച്ച ചെളി പുരണ്ട മണ്ണിൽ നമ്മെ അത് പിടിച്ചിരുത്തുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

"വന്യം വന്യം" എന്ന ടൈറ്റിൽ സോംഗിലൂടെയാണ് ചിത്രം തുടങ്ങുന്നത്. കഥയുടെ ഒരു ആനിമേഷൻ രൂപമാണ് പാട്ടിന്റെ പശ്ചാത്തലം.  ടോവിനോ തോമസ് അവതരിപ്പിച്ച ഷാജി എന്ന കഥാപാത്രത്തിലൂടെയാണ് കഥയുടെ ആരംഭം.


സ്വന്തം കാര്യത്തിനായി എന്തും ചെയ്യുന്ന ഷാജിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി എത്തുന്ന പേരില്ലാത്ത തമിഴ് വംശജനായി സുമേഷ് മൂർ അവിസ്മരണീയമാക്കിയിരിക്കുന്നു. ഇരുവരേയും തുല്യശക്തികളായാണ് ചിത്രത്തിൽ കാണിക്കുന്നത്. ചിത്രത്തിൽ ഇവർക്കൊപ്പം രണ്ട് നായകളും പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.


ALSO READ : Biju Menon ചിത്രം "ആർക്കറിയാം" മൂന്ന് OTT പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്‌തു


 മാരി സെൽവരാജിന്റെ "പരിയേരും പെരുമാളിന്റെ" റഫറൻസ് സിനിമയിൽ പലയിടങ്ങളിലായി കാണാൻ സാധിക്കും. നായയുടെ നിറം ഉൾപ്പെടെ ജാതി മേൽക്കോയ്മയും നായാടിയെന്ന മുദ്രക്കുത്തലുമെല്ലാം സിനിമയുടെ രാഷ്ട്രീയം വ്യക്തമാക്കുന്നുണ്ട്.


ചിത്രത്തിന്റെ തുടക്കത്തിൽ പന്നിയെ നായാടിയെങ്കിൽ അവസാനം മനുഷ്യനെ തന്നെ നായാടി. വയലൻസ് നിറഞ്ഞ സംഘട്ടനരംഗങ്ങൾ പ്രേക്ഷകരിൽ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ടാവും. എങ്കിലും സിനിമയുടെ അവസാനം യഥാർത്ഥ നായകനും പ്രതിനായകനും ആരാണെന്ന സംശയം കാഴ്ചക്കാരിൽ ഉണ്ടാക്കും. ഒരു ഹോളിവുഡ് ചിത്രത്തിന്റെ ടെയ്ൽ എന്റ് പോലെയാണ് സിനിമയുടെ അവസാനം എന്നതും ഏറെ രസകരമായ ഒന്നാണ്.


ALSO READ : ഈ തിരിച്ചറിവാണ് കഴിഞ്ഞ ദിവസങ്ങള്‍ നല്‍കിയ ഏറ്റവും വലിയ പാഠം... വൈറലായി ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്


അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ വ്യത്യസ്ഥ സിനിമകളിലൂടെ സുപരിചിതനായ രോഹിത് വി എസിന്റെ സംവിധാനത്തിൽ പിറന്ന പരീക്ഷണ ചിത്രം തന്നെയാണ് കള. തീർച്ചയായും കുടുംബ പ്രേക്ഷകരെ ചിത്രം തൃപ്തിപ്പെടുത്തില്ല. രക്തം ചിന്തുന്ന ആക്ഷനും ഭീകരത നിറഞ്ഞ പശ്ചാത്തലവും കാരണം "എ" സർട്ടിഫിക്കേറ്റ് ലഭിച്ച ചിത്രം കൂടിയാണിത്. ദിവ്യ പിളള, ലാൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക