ഈ തിരിച്ചറിവാണ് കഴിഞ്ഞ ദിവസങ്ങള്‍ നല്‍കിയ ഏറ്റവും വലിയ പാഠം... വൈറലായി ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആരാധകരോട് നന്ദി പറഞ്ഞ് നടൻ ടൊവിനോ തോമസ് (Tovino Thomas). 

Last Updated : Oct 12, 2020, 07:58 PM IST
  • ആരാധകരോട് നന്ദി പറഞ്ഞ് നടൻ ടൊവിനോ തോമസ് (Tovino Thomas).
  • "കള" (Kala) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ടൊവിനോ തിങ്കളാഴ്ചയാണ് ആശുപത്രി വിട്ടത്.
ഈ തിരിച്ചറിവാണ് കഴിഞ്ഞ ദിവസങ്ങള്‍  നല്‍കിയ ഏറ്റവും വലിയ പാഠം... വൈറലായി ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്

Kochi: ആരാധകരോട് നന്ദി പറഞ്ഞ് നടൻ ടൊവിനോ തോമസ് (Tovino Thomas). 

"കള"  (Kala) എന്ന സിനിമയുടെ  ചിത്രീകരണത്തിനിടെ  പരിക്കേറ്റ് ചികിത്സയിലായിരുന്ന ടൊവിനോ തിങ്കളാഴ്ചയാണ് ആശുപത്രി വിട്ടത്. 

കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും അല്ലാതെയും തന്‍റെ സുഖവിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ  പ്രിയപ്പെട്ടവർക്കും നന്ദിയും സ്നേഹവും അറിയിക്കുന്നുവെന്ന് ടൊവിനോ ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഹൃദയത്തോട് എത്രയധികം ചേർത്ത് വച്ചാണു നിങ്ങൾ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠം. . ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്‍റെ പ്രേരകശക്തി.   മികച്ച സിനിമകളും,  നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാമെന്നും   ടൊവീനോ കുറിച്ചു.  ഒപ്പം  തന്നെ വീട്ടിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് മകൾ എഴുതിയ ഹൃദയസ്പർശിയായ ഒരു കുറിപ്പും ടൊവിനോ  പങ്കുവച്ചിട്ടുണ്ട്......

"കള"  എന്ന സിനിമയ്ക്കുവേണ്ടി   സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.  ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെതുടർന്ന്  നടനെ ICUവിൽ നിരീക്ഷണത്തിലാക്കിയിരുന്നു.  കഴിഞ്ഞ 7 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Also read: ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോയ്ക്ക് പരിക്ക്, ICUവിൽ നിരീക്ഷണത്തില്‍

ടൊവിനോയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണ രൂപം  

വീട്ടിലെത്തി.
നിലവിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകൾ വിശ്രമിക്കാനാണു‌ നിർദ്ദേശം.ഈ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി , നിറയെ സ്നേഹം ❤️
ഹൃദയത്തോട് എത്രയധികം ചേർത്ത് വച്ചാണു നിങ്ങൾ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണു ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠം.ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി. 
മികച്ച സിനിമകളും , നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം.. 
നിങ്ങളുടെ സ്വന്തം ടൊവീനോ.

 

Trending News