വേണാടിന്‍റെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്‍റെ ആത്മാര്‍ഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥപറയുന്ന പൃഥ്വിരാജ് ചിത്രം 'കാളിയന്‍റെ' ഫസ്റ്റ് ലുക്ക് വിഡിയോ ട്രെന്‍ഡിംഗില്‍ മുന്നിലെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

യുട്യൂബ് ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്താണ് വീഡിയോ. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ എസ് മഹേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്കാളിയന്‍.


പൃഥ്വിരാജിന്റെ ബ്ലസി ചിത്രം ‘ആട്ജീവിത’ത്തിനു ശേഷമാകും കാളിയന്‍റെ ചിത്രീകരണം ആരംഭിക്കുക. ഓര്‍ഡിനറി, അനാര്‍ക്കലി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച രാജീവ് നായരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സുജിത് വാസുദേവാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.