കൊച്ചി :  സൗബിൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം കള്ളൻ ഡിസൂസ ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്‌സിൽ സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്‌സിൽ കൂടാതെ ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്ത് ഒടിടി പ്ലാറ്റ്‌ഫോമിലും ചിത്രം സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം ഏതാനം ദിവസങ്ങൾക്ക് ഉള്ളിൽ ആമസോൺ പ്രൈം വീഡിയോസിൽ സ്ട്രീമിങ് ആരംഭിച്ചേക്കും. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും ഉണ്ടായിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING


കള്ളൻ ഡിസൂസ 2022 ഫെബ്രുവരി 11 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. നവാഗതനായ ജിത്തു കെ ജയനാണ് ചിത്രം സംവിധാനം ചെയ്തത്. റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ്‌ ആണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ സൗബിൻ ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ്‌ വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും അണിനിരക്കുന്നുണ്ട്.


ALSO READ: Vellari Pattanam Movie : മഞ്ജു വാര്യരുടെയും സൗബിന്റെയും വെള്ളരി പട്ടണം; ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി


അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർ സഹനിർമ്മാതാക്കളാണ്. ബി.ഹരിനാരായണൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ലിയോ ടോം, പ്രശാന്ത് കർമ്മ എന്നിവർ ചേർന്നാണ്. 


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയന്ത് മാമ്മൻ, എഡിറ്റർ: റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ: എൻ എം ബാദുഷ, പ്രൊഡക്ഷൻ കോർഡിനേറ്റർ: പ്രിവിൻ വിനീഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് മംഗലത്ത്, ബാക്ക്ഗ്രൗണ്ട് മ്യൂസിക്‌: കൈലാഷ് മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സൈലക്സ് എബ്രഹാം, സനൽ വി ദേവൻ, ആർട്ട്‌: ശ്യാം കാർത്തികേയൻ, കോസ്ട്യും: സുനിൽ റഹ്മാൻ.


മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ കൊറിയോഗ്രാഫി: മാഫിയ ശശി, സൗണ്ട് മിക്സിങ്: വിപിൻ നായർ, സൗണ്ട് ഡിസൈൻ: ശ്രീജിത്ത്‌ ശ്രീനിവാസൻ, വി.എഫ്.എക്സ്: ടോണി മഗ്‌മൈത്, ടൈറ്റിൽ ഡിസൈൻ: കിഷോർ ബാബു വുഡ്, പബ്ലിസിറ്റി ഡിസൈൻ: സജേഷ് പാലായ്, സ്റ്റിൽസ്: സിബി ചീരൻ, പി.ആർ.ഒ: വാഴൂർ ജോസ്,പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.