Kallanmarude Veedu: അത്ഭുത മായാജാല കാഴ്ചകളുമായി ബിജുക്കുട്ടൻ നായകനാകുന്ന കള്ളന്മാരുടെ വീട്; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
Kallanmarude Veedu Release: ഹുസൈൻ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കി കള്ളന്മാരുടെ വീട് എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ബിജുക്കുട്ടൻ നായകനാകുന്ന കള്ളന്മാരുടെ വീട് 2024 ജനുവരി ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഹുസൈൻ അറോണിയാണ് ബിജുക്കുട്ടനെ കള്ളനാക്കി കള്ളന്മാരുടെ വീട് എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഹുസൈൻ അറോണി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും. കായംകുളം കൊച്ചുണ്ണി, മീശ മാധവൻ തുടങ്ങിയ കള്ളന്മാരുടെ കഥ പറഞ്ഞ സിനിമകൾ വലിയ ഹിറ്റുകൾ ആയിരുന്നു.
ഒരു ഫിക്ഷൻ സ്റ്റോറിയായാണ് കള്ളന്മാരുടെ വീട് ഒരുക്കിയിരിക്കുന്നത്. മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമക്ക് ശേഷം കുട്ടികൾക്ക് ഇഷ്ടമാവുന്ന മായ ജാലം കള്ളന്മാരുടെ വീട് എന്ന ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിജുക്കുട്ടനെ കൂടാതെ നസീർ സംക്രാന്തി, ഉല്ലാസ് പന്തളം, ബിനീഷ് ബാസ്‌റ്റിൻ, ശ്രീകുമാർ തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. കോമഡിയായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
ALSO READ: ആക്ഷൻ വിത്ത് കോമഡി; 'കുമ്പാരി' ജനുവരി 5ന് തിയേറ്ററുകളിലേക്ക്
കെ എച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹുസൈൻ അറോണി നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്ദ് വി രാജ് നിർവ്വഹിക്കുന്നു. ജോയ്സ് ളാഹ, സുധാംശു എന്നിവർ എഴുതിയ വരികൾക്ക് അൻവർ സാദത്ത്, ദക്ഷിണമൂർത്തി എന്നിവർ സംഗീതം പകരുന്നു. ബിജിഎം- എത്തിക്സ് മ്യൂസിക്. എഡിറ്റിങ്- സനു സിദ്ദിഖ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മുഹമ്മദ് ഷെറീഫ്, മുജീബ് റഹ്മാൻ, ശ്രീകുമാർ രഘുനാഥൻ. കല-മധു, ശിവൻ കല്ലടിക്കോട്.
മേക്കപ്പ്- സുധാകരൻ. വസ്ത്രാലങ്കാരം- ഉണ്ണി പാലക്കാട്. കൊറിയോഗ്രാഫർ- ശബരീഷ്. സ്റ്റിൽസ്- രാംദാസ് മാത്തൂർ. പരസ്യകല- ഷമീർ. ആക്ഷൻ- മാഫിയ ശശി, വിഘ്നേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഹക്കിം ഷാ. അസിസ്റ്റന്റ് ഡയറക്ടർ- മുത്തു കരിമ്പ. പ്രൊഡക്ഷൻ കൺട്രോളർ- ചെന്താമരക്ഷൻ പി ജി, പുതുവത്സരത്തിൽ കള്ളന്മാരുടെ വീട് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പിആർഒ- എംകെ ഷെജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.