ചെന്നൈ: ആവശ്യക്കാർക്ക് വേഗത്തിൽ രക്തം ദാനംചെയ്യാനാകുന്ന 'കമൽസ് ബ്ലഡ് കമ്യൂൺ' എന്ന സംരംഭത്തിന് തുടക്കം കുറിച്ച് നടൻ കമൽഹാസൻ. ചെന്നൈ ആൽവാർപ്പേട്ടിലെ മക്കൾ നീതി മയ്യം ഓഫിസിൽ നടന്ന ചടങ്ങിൽ 'കമൽസ് ബ്ലഡ് കമ്യൂൺ' കമൽഹാസൻ ഉദ്ഘാടനം ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ചാണ് സംരംഭം ആരംഭിച്ചത്. ചെന്നൈ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ട പ്രവർത്തനം. വൈകാതെ സംസ്ഥാനം മുഴുവനായും വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡിജിറ്റൽ രീതിയിൽ അതിവേഗ രക്തദാനപ്രവർത്തനം ലക്ഷ്യമിട്ടാണ് 'കമൽസ് ബ്ലഡ് കമ്യൂൺ' ആരംഭിച്ചിരിക്കുന്നത്. കമൽഹാസന്റെ ആരാധകസംഘടന കഴിഞ്ഞ 40 വർഷമായി രക്തദാന ക്യാമ്പുകൾ നടത്തുന്നുണ്ട്. പുതിയ സംരംഭത്തിലൂടെ അതിന് അടുക്കുംചിട്ടയും ക്രമീകരണവും ഒരുക്കുകയാണ് ചെയ്യുന്നത്.


ALSO READ: ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് കുതിപ്പ് തുടർന്ന് വിക്രം; കമൽഹാസൻ ചിത്രം 300 കോടി ക്ലബിൽ


ദാതാക്കളെ വേഗത്തിൽ ഒരുമിപ്പിച്ച് ആവശ്യക്കാർക്ക് രക്തമെത്തിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയത്തിൽ വന്നത് പണം സമ്പാദിക്കാനല്ലെന്നും സിനിമ ഉപേക്ഷിക്കില്ലെന്നും ഉദ്ഘാടനച്ചടങ്ങിൽ കമൽഹാസൻ വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.