Indian 2: കമൽഹാസനും ശങ്കറും ഒന്നിക്കുന്ന `ഇന്ത്യൻ 2` ചിത്രീകരണം പൂർത്തിയായി; ചിത്രം ജൂണിൽ റിലീസിന്
Indian 2 Release: സേനാപതിയായ് അഴിമതിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ കമൽഹാസന്റെ `ഇന്ത്യൻ` എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഇന്ത്യൻ 2.
കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം നിർവഹിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഇന്ത്യൻ 2' ചിത്രീകരണം പൂർത്തിയായി. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം ജൂണിൽ റിലീസിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ, റെഡ് ജെയന്റ് മൂവീസ് നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം സേനാപതിയായ് അഴിമതിക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ കമൽഹാസന്റെ 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ തുടർച്ചയാണ്.
ആകർഷകമായ ആഖ്യാനത്തിലൂടെ പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്ന ചിത്രമായിരിക്കും 'ഇന്ത്യൻ 2' എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ജൂണിൽ ആഗോള റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പവർ-പാക്ക്ഡ് ട്രെയിലർ മെയ് അവസാനത്തോടെ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കർ, കാജൽ അഗർവാൾ, സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, വിവേക്, കാളിദാസ് ജയറാം, ഗുൽഷൻ ഗ്രോവർ, സമുദ്രക്കനി, ബോബി സിംഹ, ബ്രഹ്മാനന്ദം, സക്കീർ ഹുസൈൻ, പിയൂഷ് മിശ്ര, ഗുരു സോമസുന്ദരം, ഡൽഹി ഗണേഷ്, ജയപ്രകാഷ്, മനോബാല, അശ്വിനി തങ്കരാജ് തുടങ്ങി മികച്ച അഭിനേതാക്കൾ ചിത്രത്തിൽ അണിനിരക്കുന്നു. ബി. ജയമോഹൻ, കബിലൻ വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ തുടങ്ങിയ എഴുത്തുകാരുമായി ചേർന്നാണ് സംവിധായകൻ ശങ്കർ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കഥ ഒരുക്കിയിരിക്കുന്നതും സംവിധായകനാണ്.
ALSO READ: 'ഇന്ത്യൻ ഈസ് ബാക്ക്'; 'ഇന്ത്യൻ 2' ഇൻട്രോ വീഡിയോ പുറത്ത്
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം രവി വർമ്മൻ ആണ് നിർവഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദിൻ്റെ എഡിറ്റിംഗ് കൂടിയാകുമ്പോൾ ഇതുവരെ ഇല്ലാത്ത ഒരു സിനിമാറ്റിക് അനുഭവമാണ് 'ഇന്ത്യൻ 2' നൽകുകയെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. തമിഴിൽ 'ഇന്ത്യൻ 2' തെലുങ്കിൽ 'ഭാരതീയുഡു 2', ഹിന്ദിയിൽ 'ഹിന്ദുസ്ഥാനി 2' എന്നീ പേരുകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുന്ദര്‍ രാജ്, ലൈക്ക പ്രൊഡക്ഷൻസ് ഹെഡ്: ജികെഎം തമിഴ് കുമാരൻ, റെഡ് ജയൻ്റ് മൂവീസ്: എം ഷെൻബാഗമൂർത്തി, പ്രൊഡക്ഷൻ ഡിസൈനർ: ടി മുത്തുരാജ്, സംഭാഷണം: ഹനുമാൻ ചൗധരി, ഗാനരചന: ശ്രീമണി, സൗണ്ട് ഡിസൈനർ: കുനാൽ രാജൻ, വിഎഫ്എക്സ് സൂപ്പർവൈസർ: വി ശ്രീനിവാസ് മോഹൻ, മേക്കപ്പ്: ലെജസി ഇഫക്ട്സ്, വാൻസ് ഹാർട്ട്വെൽ, പട്ടണം റഷീദ്, വസ്ത്രാലങ്കാരം: റോക്കി, ഗാവിൻ മിഗുവൽ, അമൃത റാം, എസ് ബി സതീശൻ, പല്ലവി സിംഗ്, വി സായ്, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, കോറിയോഗ്രാഫർ: ബോസ്കോ സീസർ, ബാബ ബാസ്കർ, ആക്ഷൻ: അൻബരിവ്, റമസാൻ ബുലട്ട്, അനൽ അരസു, പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, പിആർഒ: ശബരി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy