ചെന്നൈ: കമൽ ഹാസൻ നായകനായി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇന്ത്യൻ 2. കമല്‍ഹാസന്‍റെ ഇന്ത്യൻ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണിത്. തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലെ കൽപ്പാക്കത്തിനടുത്തുള്ള ചതുരംഗപട്ടണത്തിലെ ഡച്ച് കോട്ടയിലാണ് ഇപ്പോൾ‌ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രീകരണം നടക്കുന്ന സ്ഥലം നാട്ടുകാർ ഉപരോധിക്കുകയും തുടർ‌ന്ന് സംഘർഷം ഉണ്ടായെന്നുമാണ് വാർത്ത. ലൊക്കേഷന് സമീപമുള്ള ക്ഷേത്രത്തിലേക്ക് സംഭാവന ആവശ്യപ്പെട്ട് പ്രദേശത്തെ ചില ഗ്രാമീണർ ഇവിടെ എത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാട്ടുകാരെ ലൊക്കേഷനിലേക്ക് കയറ്റാതെ തടഞ്ഞതിനെ തുടർന്ന് സിനിമാസംഘവും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അവിടെ നിന്നും മടങ്ങിയ നാട്ടുകാർ പിന്നീട് വലിയ സംഘമായി എത്തി ഷൂട്ടിംഗ് നടക്കുന്ന ഡച്ച് കോട്ടയുടെ പ്രവേശന കവാടം ഉപരോധിക്കാൻ ശ്രമിച്ചതോടെയാണ് അൽപനേരം സംഘർഷമുണ്ടായത്. വിവരമറിഞ്ഞെത്തിയ പോലീസ് ഗ്രാമവാസികളുമായും സിനിമാപ്രവർത്തകരുമായും സംസാരിച്ച് ഇരുകൂട്ടരെയും പിരിച്ചുവിടുകയായിരുന്നു.


Also Read: Maaveran Movie Update : ശിവകാര്‍ത്തികേയന്റെ മാവീരൻ റിലീസിന് മുമ്പേ സ്വന്തമാക്കിയത് വമ്പൻ തുക


 


ചിത്രത്തിലെ അതിപ്രധാനപ്പെട്ട ഒരു ആക്ഷന്‍ രംഗമാണ് ചതുരംഗപട്ടണത്തിലെ ഡച്ച് കോട്ടയിൽ ചിത്രീകരിക്കുന്നത്. ഹോളിവുഡ് സ്റ്റണ്ട് ആര്‍ടിസ്റ്റുകള്‍ അടക്കമുള്ളവരായാണ് ഇതിനായുള്ളത്. ഇവരില്‍ നിന്ന് പ്രത്യേക പരിശീലനം നേടിയാണ് കമൽഹാസൻ ഈ ആക്ഷൻ രംഗത്ത് അഭിനയിക്കുന്നത്. 


വരുന്ന ദീപാവലിക്ക് ഇന്ത്യൻ 2 റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ 2ന്‍റെ അവസാന ഷെഡ്യൂളാണ് ഇപ്പോള്‍ നടക്കുന്നത്. കാജൽ അഗർവാൾ, സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തില്‍ ഏഴ് വില്ലന്മാരുണ്ടെന്നത് അടക്കം വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ലൈക്ക പ്രൊഡക്ഷനും റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. അനിരുദ്ധാണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.