John P Varkey Dies: സംഗീത സംവിധായകൻ ജോൺ പി. വർക്കി കുഴഞ്ഞുവീണു മരിച്ചു
John P Varkey Dies: ജിഗ്സോ പസിലിന്റെ ആൽബവുമായി സംഗീത രംഗത്തു ശ്രദ്ധേയനായ ജോൺ ‘അവിയൽ’ ബാൻഡിലും [പ്രവർത്തിച്ചിട്ടുണ്ട്. ജിഗ്സോ പസിൽ എംടിവി ചാനലിലെത്തിയ ആദ്യ മലയാളി ബാൻഡായിരുന്നു.
തൃശൂർ: John P Varkey Dies: പ്രമുഖ മലയാളംസംഗീതജ്ഞനും സംവിധായകനും ഗിത്താറിസ്റ്റും ഗായകനുമായ ജോൺ പി. വർക്കി കുഴഞ്ഞുവീണും മരിച്ചു. 51 വയസായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ വീട്ടിൽ വച്ചായിരുന്നു ജോൺ കുഴഞ്ഞുവീണത്. ജിഗ്സോ പസിലിന്റെ ആൽബവുമായി സംഗീത രംഗത്തു ശ്രദ്ധേയനായ ജോൺ ‘അവിയൽ’ ബാൻഡിലും പ്രവർത്തിച്ചിട്ടുണ്ട്. ജിഗ്സോ പസിൽ എംടിവി ചാനലിലെത്തിയ ആദ്യ മലയാളി ബാൻഡായിരുന്നു. ശേഷം അദ്ദേഹം സ്ലോ പെഡൽസ് എന്ന ബാൻഡിലെ അംഗമായും പ്രവർത്തിച്ചു.
Also Read: ഭാര്യയും ഭർത്താവുമായി സുരാജും ആൻ അഗസ്റ്റിനും ; ഓട്ടോറിക്ഷക്കാരന്റെ ഭാര്യ പോസ്റ്റർ
ഫ്രോസൺ, കമ്മട്ടിപ്പാടം, ഈട, ഉന്നം, ഒളിപ്പോര് തുടങ്ങിയ സിനിമകളിൽ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടത്തിലെ ‘പറ…പറ’, ‘ചിങ്ങമാസത്തിലെ’ എന്നീ പാട്ടുകൾക്കാണ് ജോൺ സംഗീതം നൽകിയത്. ഇദി സംഗതി എന്ന തെലുങ്കു സിനിമയ്ക്കും കാർത്തിക് എന്ന കന്നഡ സിനിമയ്ക്കും സംഗീതം സംവിധാനം നിർവഹിച്ചിട്ടുണ്ട്. നെയ്ത്തുകാരൻ എന്ന സിനിമയുടെ പശ്ചാത്തല സംഗീതവും അദ്ദേഹം നിർവഹിച്ചു.
Also Read: പൂച്ചയെ ചുംബിക്കാൻ ചെന്ന പാമ്പിനു കിട്ടി മുട്ടൻ പണി, വീഡിയോ വൈറൽ
മഡ്രിഡ് ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ ഫ്രോസൺ എന്ന സിനിമയിലൂടെ മികച്ച സംഗീത സംവിധായകനായി ജോണിനെ തിരഞ്ഞെടുത്തിരുന്നു. കന്നഡ, തെലുങ്ക്, ഹിന്ദി സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത നർത്തകി ദക്ഷ സേത്തിനു വേണ്ടി ഏഷ്യ ഹെൽസിങ്കി സംഗീതോത്സവത്തിൽ സംഗീതം ചെയ്യുകയും പങ്കെടുക്കുകയും ചെയ്തു. എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിൽ പഠിക്കുമ്പോൾത്തന്നെ വിവിധ ബാൻഡുകളിൽ ഗിത്താർ വായിച്ചിരുന്ന ജോൺ പാട്ടുകൾ എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...