ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ ഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജനപ്രിയതാരങ്ങളായ നിവിൻ പോളി, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്. ഇന്ദ്രൻസ്, ജോളി, ആതിര പട്ടേൽ ഇവർ മൂവരും കൂടിയുള്ള ഒരു കുടുംബ ഫോട്ടോയുടെ മാതൃകയിലാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. സാ​ഗർ ഹരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് കനകരാജ്യം.'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങളാണ് മുൻപ് ചെയ്തിര്കകുന്നത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് വിനായക അജിത്താണ്‌. വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.



Also Read: "12ത് മാൻ" ഹോട്സ്റ്റാറിൽ; ദൃശ്യം 2ന് ശേഷം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ട് എത്തുമ്പോൾ വാനോളം പ്രതീക്ഷകൾ


 


ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും അജീഷ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.


Also Read: റോക്കി ഭായിക്ക് കയ്യടിച്ച് പുഷ്പരാജ്, കെജിഎഫ് 2 താരങ്ങളെ അഭിനന്ദിച്ച് അല്ലു അർജുൻ


 


കലാസംവിധാനം - പ്രദീപ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈൻ - സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സനു സജീവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ - അനിൽ കല്ലാർ, പി.ആർ.ഒ.- ആതിര ദിൽജിത്ത്, ശിവപ്രസാദ്, സ്റ്റിൽസ് - അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.