റാണി ലക്ഷ്മി ഭായിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന മണികര്‍ണികയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം കങ്കണ റണാവത്തിന് പരിക്ക്. ബുധനാഴ്ച പുലര്‍ച്ചെ ജോധ്പുരിലെ മരണ്‍ഗഡ് കോട്ടയില്‍ ചിത്രീകരണത്തിനിടെയാണ് കങ്കണയ്ക്ക് പരിക്കേറ്റത്. കാലിന് പരിക്കേറ്റ കങ്കണയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ദത്തുപുത്രനെ പുറത്തു വച്ചുകെട്ടി ഝാന്‍സി റാണി കുതിരപ്പുറത്ത് നാല്‍പത് അടി ഉയരമുള്ള മതിലിന് മുകളിലൂടെ ചാടുന്ന രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. ചാട്ടം പിഴച്ച കങ്കണ കുഞ്ഞുമായി താഴെ വീണു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കങ്കണയുടെ കാലിന് പരിക്കേറ്റത്. 


കണങ്കാലില്‍ പരിക്കേറ്റ കങ്കണ ആശുപത്രിയില്‍ നിന്ന് മുംബൈയിലേക്ക് പറന്നതായാണ് റിപ്പോര്‍ട്ട്. വിശ്രമത്തിന് ശേഷം ചിത്രീകരണം വീണ്ടും ആരംഭിക്കും. സഹനടന്‍ നിഹാര്‍ പാണ്ഡ്യയുടെ വാളുകൊണ്ടാണ് കങ്കണയ്ക്ക് ഇതിന് മുന്‍പ് ചിത്രീകരണത്തിനിടെ പരിക്കേറ്റത്. നെറ്റിയിലായിരുന്നു മുറിവ്.