ബോളിവുഡ് താരം കങ്കണ റണൗട്ട് സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എമർജൻസി ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിൽ. മുൻ പ്രധാനമന്ത്രി ഇന്ദിരാ ​ഗാന്ധിയായിട്ടാണ് ചിത്രത്തിൽ കങ്കണ എത്തുന്നത്. സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് റിലീസ് നീട്ടാൻ കാരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് മുമ്പ് എതിർപ്പുകൾ പരി​ഗണിക്കണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്‌സി) മധ്യപ്രദേശ് ഹൈക്കോടതി നിർദ്ദേശം നൽകി. സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്നും എമർജൻസിയുടെ പ്രദർശനം പൂർണമായും തടയണമെന്നും ആവശ്യപ്പെട്ട് സിഖ് മത പ്രതിനിധികൾ പരാതി നൽകിയിരുന്നു.


സിനിമയിൽ സിഖ് സമുദായത്തിൻ്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്ന രംഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജബൽപൂർ സിഖ് സംഗത്, ഗുരു സിംഗ് സഭ ഇൻഡോർ എന്നീ സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു.


Read Also: സീ-സോണി‌ കരാർ തകർത്തത് മാധബി ബുച്ച്; ഗുരുതര ആരോപണങ്ങളുമായി എസ്സെൽ ഗ്രൂപ്പ് ചെയർമാൻ


ചില സംഭവങ്ങളുടെ ചിത്രീകരണം സിഖ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും അപകീർത്തിപ്പെടുത്താനും ഇടയാക്കുമെന്ന് ഹരജിക്കാർ പരാതിപ്പെട്ടതിനെ തുടർന്ന്  ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിനും സിബിഎഫ്‌സിക്കും നോട്ടീസ് അയച്ചു.


എന്നാൽ പ്രശ്നങ്ങൾ തീർത്ത് സിനിമ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് കങ്കണയും അണിയറ പ്രവർത്തകരും. പത്തു ദിവസത്തിനകം ചിത്രം തിയറ്ററുകളിൽ എത്തിക്കാനാകുമെന്ന് പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. സെൻസർഷിപ്പും നടിക്കെതിരെ ഉണ്ടായ വധഭീഷണിയുമാണ് റിലീസ് വൈകാനുള്ള കാരണങ്ങൾ. അതേസമയം ചിത്രത്തിന്റെ എഡിറ്റ് ചെയ്യാത്ത പതിപ്പ് ഇറക്കുമെന്ന് കങ്കണ വ്യക്തമാക്കി. 


"എമർജൻസി എന്നുപേരുള്ള എന്റെ ചിത്രത്തിനുമേൽ അടിയന്തരാവസ്ഥ ചുമത്തിയിരിക്കുകയാണ്. ഇതൊരു ഭീകരമായ അവസ്ഥയാണ്. നമ്മുടെ രാജ്യത്തെക്കുറിച്ചും ഇവിടെ കാര്യങ്ങൾ എങ്ങനെ വികസിക്കുന്നുവെന്നുമോർത്ത് ഞാൻ വളരെ നിരാശയിലാണ്'' കങ്കണ പ്രതികരിച്ചു.


അടിയന്തരവസ്ഥയെ പ്രമേയമാക്കി വരുന്ന ആദ്യത്തെ സിനിമയല്ല തന്റേതെന്നും മധൂർ ഭണ്ഡാർക്കറുടെ ഇന്ദു സർക്കാർ, മേഘ്ന ​ഗുൽസാറിന്റെ സാം ബഹാദൂർ എന്നിവ അടിയന്തരവസ്ഥയെ പശ്ചാതലമാക്കി വന്നതാണെന്നും താരം ചൂണ്ടികാട്ടി. ആദ്യം ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകിയെന്നും പരാതിയെ തുടർന്ന് അത് റദ്ദാക്കിയെന്നും കങ്കണ കൂട്ടിച്ചേർത്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.