Filmfare Award : `ഓക്കെ കംപ്യൂട്ടറി` ലെ പ്രകടനം; കനി കുസൃതിക്ക് ഫിലിംഫെയര്‍ പുരസ്കാരം
2021 ലെ ഒടിടി അവാർഡാണ് കനി കുസൃതി സ്വന്തമാക്കിയത്. ഹിന്ദി സീരീസാണ് ഓക്കേ കമ്പ്യൂട്ടർ.
Kochi : നടി കനി കുസൃതി (Kani Kusruthi) ഫിലിം ഫെയർ അവാർഡിന് (Film Fare Award) അർഹയായി. ഹിന്ദി സീരിസായ ഒക്കെ കമ്പ്യുട്ടറിലെ (Okay Computer) പ്രകടനത്തിനാണ് കനി കുസൃതി അവാർഡിന് അർഹയായത്. 2021 ലെ ഒടിടി അവാർഡാണ് കനി കുസൃതി സ്വന്തമാക്കിയത്. ഹിന്ദി സീരീസാണ് ഓക്കേ കമ്പ്യൂട്ടർ. പുരസ്ക്കാരം ലഭിച്ചതറിഞ്ഞ നടി ചിത്രത്തിൻറെ അണിയറ പ്രവർത്തകർക്ക് നന്ദി അറിയിച്ചു.
ഒക്കെ കമ്പ്യൂട്ടർ വെബ് സീരീസിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിച്ചു. എല്ലാവര്ക്കും നന്ദി. എനിക്ക് ലഭിച്ച ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇത് നേടാൻ സഹായിച്ച ഓക്കെ കംപ്യൂട്ടറിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും, സംവിധായകർക്കും നന്ദി പറയുന്നുവെന്ന് കനി കുസൃതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ALSO READ: Minnal Murali Game | ഇനി നിങ്ങൾക്കും മിന്നല്‍ മുരളിയാകാം; മൊബൈല്‍ ഗെയിം ഉടന്‍ പുറത്തിറങ്ങും
'ഓക്കെ കംപ്യൂട്ടര്‍' ഒരു സയൻസ് ഫിക്ഷന്‍ കോമഡി സീരീസാണ്. പൂജ ഷെട്ടി, നീല്‍ പേജേദാര്‍ എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് സീരീസ് റിലീസ് ചെയ്തത്. വിജയ് വര്‍മ്മ, രാധിക ആപ്‌തേ, ജാക്കി ഷ്രോഫ് എന്നിവരും സീരീസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...