അന്തരിച്ച ചലച്ചിത്ര താരം ചിരഞ്ജീവി സാര്‍ജയുടെ സഹോദരനും നടനുമായ ധ്രുവ് സാര്‍ജയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തനിക്കും ഭാര്യയ്ക്കും കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ചതായി ധ്രുവ് തന്നെയാണ് തന്‍റെ ട്വിറ്ററി(Twitter)ലൂടെ അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങളുണ്ടെന്നും തങ്ങളോടു അടുത്തിടപഴകിയവര്‍ COVID 19 പരിശോധന നടത്തണമെന്നും താരം ട്വീറ്റില്‍ പറയുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ധ്രുവിനെയും ഭാര്യയും ബംഗളൂരു(Banglore)വിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 


ചിരു, എന്നെ തനിച്ചാക്കി പോകാന്‍ നിനക്ക് പറ്റുമോ? -ഹൃദയം പൊട്ടുന്ന കുറിപ്പുമായി മേഘ്ന


'എനിക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളാണ് ഉള്ളത്. ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാം ശരിയായി ഞങ്ങള്‍ ഉടന്‍ തിരിച്ചെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവര്‍ കൊറോണ പരിശോധനയ്ക്ക് വിധേയരാകുക.' -ധ്രുവ് സാര്‍ജ (Dhruv Sarja) കുറിച്ചു.



ചിരഞ്ജീവി മരിച്ചോ? ആദരാഞ്ജലി നേർന്ന് അമളി പറ്റി ശോഭാ ഡേ


നടന്‍ അര്‍ജ്ജുന്‍ സാര്‍ജ(Arjun Sarja)യുടെ അനന്തരവനും ചലച്ചിത്ര താരം മേഘ്ന രാജി(Meghna Raj)ന്റെ ഭര്‍ത്തൃസഹോദരനുമാണ് ധ്രുവ്. ധ്രുവിന്റെ ഈ ട്വീറ്റിന് താഴെ പ്രത്യക്ഷപ്പെട്ട കമന്‍റുകളില്‍ അധികവും മേഘ്നയുടെ ആരോഗ്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നവയാണ്.


നടി ഗര്‍ഭിണിയാണ് എന്നതാണ് ആരാധകരുടെ ആശങ്കയ്ക്ക് കാരണം. ജൂണ്‍ ഏഴിനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന്‍ ചിരഞ്ജീവി സാര്‍ജ (Chiranjeevi Sarja) അന്തരിച്ചത്. ശ്വാസതടസ്സ൦ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ചിരഞ്ജീവിയുടെ ,മരണം.