Actress Soujanya : നടി സൗജന്യ ആത്മഹത്യ ചെയ്ത നിലയിൽ, തന്റെ മരണത്തിന് ആരും ഉത്തരവാദി അല്ലെന്ന് ആത്മഹത്യ കുറിപ്പ്
Actress Soujanya Suicide - 25 വയസായിരുന്നു സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Bengaluru: കന്നഡ ടെലിവിഷൻ നടി സൗജന്യ (Actress Soujanya) ആത്മഹത്യ ചെയ്തു. ബാംഗ്ലൂരിലെ അപ്പാർട്ട്മെന്റിൽ നിന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 25 വയസായിരുന്നു സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇംഗ്ലീഷിലും കന്നഡയിലും എഴുതിയ നാല് പേജുള്ള ആത്മഹത്യക്കുറിപ്പ് നടി അപ്പാർട്ട്മെന്റിൽ നിന്ന് പൊലീസ് കണ്ടെത്തി. മൂന്ന് തിയതികളായി എഴുതപ്പെട്ട ആത്മഹത്യക്കുറിപ്പാണ് പൊലീസിന് ലഭിച്ചത്.
നടിയുടെ മാനസിക ആരോഗ്യനില വഷളായതും ബിസിനസിലെ നിലവിലെ പ്രതിസന്ധിയുമാണ് മരണ കാരമെന്നാണ് പ്രഥമിക നിഗമനം. നിലവിൽ സ്ഥിതിയിൽ ആത്മഹത്യയല്ലാതെ മറ്റൊരു മാർഗമില്ലെന്ന് നടി മരണക്കൂറിപ്പിൽ കുറിക്കുകയും ചെയ്തു.
ALSO READ : Ramzi Suicide case: സീരിയൽ നടിയ്ക്ക് ഇടക്കാല ജാമ്യം; ആറാം തീയതി വരെ അറസ്റ്റ് ചെയ്യാൻ പാടില്ല
തന്റെ തീരുമാനത്തിൽ താൻ മറ്റാരെയും കുറ്റപ്പെടുത്തുന്നില്ല, തന്റെ കുടുംബാംഗങ്ങളോട് നടി മരണക്കുറിപ്പിൽ ക്ഷമി ചോദിക്കുന്നുമുണ്ട്. കൂടാതെ തന്നെ സഹായിച്ച എല്ലാവർക്കും അവർ നന്ദി അറിയിക്കുകയും ചെയ്തു.
ALSO READ : നടിയും പ്രമുഖ അവതാരികയുമായി VJ Chitra ആത്മഹത്യ ചെയ്തു
സെപ്റ്റംബർ 27, 28, 30 എന്ന മൂന്ന് തീയതികളിലായിട്ടാണ് നടി ആത്മഹത്യാ കുറിപ്പ് എഴുതിയിരിക്കുന്നത്. അതിനാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതായി പൊലീസ് പറഞ്ഞു. മുറിയുടെ വാതിൽ തകർത്താണ് അകത്ത് പ്രവേശിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...