നടിയും പ്രമുഖ അവതാരികയുമായി VJ Chitra ആത്മഹത്യ ചെയ്തു

ചെന്നൈയിലെ ഹോട്ടലിലാണ് നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Last Updated : Dec 9, 2020, 11:55 AM IST
    • ചെന്നൈ ഹോട്ടലിൽ ആത്മഹത്യ ചെയ്തത്
    • ഓഗസ്റ്റ് ബിസിനെസ്സ്മാനായ ഹേമിന്ദിനൊപ്പം ചിത്രയുടെ കല്യാണം ഉറപ്പിച്ചുരുന്നു
    • പൊലീസ് അന്വേഷണം ആരംഭിച്ചു
നടിയും പ്രമുഖ അവതാരികയുമായി VJ Chitra ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ് നടിയും പ്രമുഖ ടിവി ചാനൽ അവതാരികയുമായി VJ Chitra ആത്മഹത്യ ചെയ്ത നിലയിൽ. നടി താമസിക്കുന്ന ചെന്നൈയിലെ ഹോട്ടൽ മുറയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. 

Chennai EVP Film Cityയിൽ നിന്ന് രാത്രി ഷൂട്ട് കഴി‍ഞ്ഞ് താരം വെളിപ്പിനെ 2:30നാണ് ഹോട്ടിലിലെത്തിയത്. മരിക്കുന്നതിന് മണിക്കൂറകൾക്ക് മുമ്പ് ചിത്ര തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പ‌ർപ്പിളും പച്ചയും നിറത്തിലുള്ള സിൽക്ക് സാരിയിൽ നിൽക്കുന്ന ചിത്രം പങ്കുവെക്കുകയുമുണ്ടായി. 

Also Read: യുവ സംവിധായകനുമായി വിവാഹം കഴിഞ്ഞെന്ന പ്രചരണം; മറുപടിയുമായി Anupama Parameshwaran

വെളിപ്പിനെ മൂന്ന് മണിക്ക് ഹോട്ടലിൽ നിന്ന് കൺട്രോൾ റൂമിലേക്ക് ഫോൺ കോൾ വന്നുയെന്നും മരണകാരത്തെ കുറച്ചുള്ള അന്വേഷണം അരംഭിച്ചുയെന്നും പൊലീസ് അറിയിച്ചു. ഭാവി വരൻ ഹേമന്ദിനൊപ്പമാണ് ചിത്രം ഹോട്ടലിൽ താമസിച്ചിരുന്നത്. ഓ​ഗസ്റ്റിലാണ് ഇരുവരു തമ്മിലുള്ള Engagement നടന്നത്.  ഷൂട്ട് കഴിഞ്ഞ് തിരികയെത്തിയ ചിത്ര കുളിക്കാനായി മുറിയിലേക്ക് പോയി, എന്നാൽ കുറെ നേരത്തിന് ശേഷം നടി മുറയുടെ പുറത്തേക്ക് വരാത്തതിനാൽ  ഹേമന്ദ് ഹോട്ടൽ ജീവനക്കാരെ അറിയിക്കുകയാരുന്നു. തുടർന്ന് മുറിയുടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് അകത്ത് കയറിപ്പോളാണ് നടി ഫാനിൽ തൂങ്ങി നിൽക്കുന്നത് കണ്ടെത്തിയെന്ന് ഹേമന്ദ് പൊലീസിന് നൽകിയ മൊഴിയിൽ പറുന്നു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Chitra kamaraj (@chithuvj)

Also Read: സ്വപ്നയുടെ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡിയും കസ്റ്റംസും കോടതിയിൽ

ചിത്രയ്ക്ക തമിഴ് ടിവി പ്രേക്ഷ്രകരിൽ നിരവധി ആരാധകരുണ്ട്. Zee Tamil മക്കൾ ടിവി ജയ ടിവി തുടങ്ങിയ പ്രമുഖ ചാനലിൽ താരം നിരവധി പരിപാടികളിൽ അവതാരികയായട്ടുമുണ്ട്. ഒപ്പം വിവിധ ചാനലുകളിലെ സിരീയലുള്ള താരം അഭിനയിക്കുന്നുമുണ്ടായിരുന്നു.  

Trending News