ഒന്ന് ഐശ്വര്യ റായിയെ പോലെ അകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത പെൺകുട്ടികളുണ്ടോ? ഭൂരിഭാഗം പേരും ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിച്ചു കാണും. എന്നാൽ നിങ്ങളെ ഐശ്വര്യ റായോ, ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ പോലെയോ അങ്ങനെ നിങ്ങൾക്കിഷ്ടമുള്ള താരത്തെ പോലെ അണിയിച്ചൊരുക്കാൻ കഴിവുള്ള ഒരു മേക്കപ്പ് ആർട്ടിസ്റ്റുണ്ട്. അദ്ദേഹത്തിന്റെ പേരാണ് കണ്ണൻ രാജമാണിക്കം.


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണക്കാരെ മേക്കപ്പ് ചെയ്ത് സെലിബ്രറ്റികളെ പോലെ ആക്കുന്നതിൽ വിദഗ്ധനാണ് ഇദ്ദേഹം. വിശശ്രീ എന്ന മോഡലിനെ അരമണിക്കൂറിൽ നയൻതാരയുടെ രൂപത്തിലേക്ക് മാറ്റിയെടുത്ത് തരംഗം സൃഷ്ടിച്ചിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ് ആർടിസ്റ്റ് കണ്ണൻ രാജമാണിക്കം. ഇതിനു മുമ്പ് ഐശ്വര്യ റായി, ശ്രിയ ശരണ്‍ എന്നിവരുടെ ലുക്കുകളും കണ്ണൻ പുനർസൃഷ്ടിച്ചിരുന്നു.



Also Read: ഇതിനൊരു പരിഹാരമില്ലേ? നിറഞ്ഞ കണ്ണുകളുമായി അമല പോള്‍


ആദ്യം ബ്രൈഡൽ മേക്കപ്പ് ആരംഭിച്ചെങ്കിലും ആവശ്യമായ പരിഗണന ലഭിച്ചില്ല. പിന്നീട് സ്റ്റേജ് പരിപാടികളിൽ മേക്കപ്പ് ചെയ്യാൻ തുടങ്ങി. പിന്നീടാണ് ബ്രൈഡൽ മേക്കപ്പിൽ കൂടുതൽ അവസരങ്ങൾ വരുന്നത്. കിട്ടിയ അവസരം വളരെ നന്നായി ഉപയോഗിച്ചു. തുടർന്ന് പല പ്രമുഖരുടെയും മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചു.



മലേഷ്യയിൽ നടന്ന ഒരു അവാർഡ് ഷോയ്ക്കു വേണ്ടി അഭിനേത്രി തൃഷയെ ഒരുക്കിയതോടെയാണ് സെലിബ്രിറ്റികൾക്കിടയിൽ കണ്ണൻ ചർച്ചയാകുന്നത്. പല തമിഴ് ഷോകൾക്കും പ്രധാന വേദിയാണ് മലേഷ്യ. ഇത് നിരവധി അവസരങ്ങൾ കണ്ണന് ലഭിക്കാൻ കാരണമായി. ഇന്ന് ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ താരങ്ങളെയും കണ്ണൻ ഒരുക്കിയിട്ടുണ്ട്. ഇതിനിടെയാണ് സാധാരണക്കാരിൽ സെലിബ്രറ്റി മേക്കപ്പ് പരീക്ഷിക്കുന്നത്. അതും വമ്പൻ ഹിറ്റ് ആയി.