ഇതിനൊരു പരിഹാരമില്ലേ? നിറഞ്ഞ കണ്ണുകളുമായി അമല പോള്‍

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട അമലാ പോളിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 

Last Updated : Jul 16, 2020, 03:45 PM IST
  • കരയാതെ ഉള്ളിയരിയാന്‍ മാര്‍ഗമില്ലേ എന്നാണ് അമലയുടെ കുറിപ്പിന്റെ അര്‍ഥം. ലോക്ക്ഡൌണായതിനാല്‍ അമ്മയ്ക്കൊപ്പം കേരളത്തിലാണ് അമലയിപ്പോള്‍ ഉള്ളത്.
ഇതിനൊരു പരിഹാരമില്ലേ? നിറഞ്ഞ കണ്ണുകളുമായി അമല പോള്‍
കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട അമലാ പോളിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 
 
തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമി(Instagram)ല്‍ പങ്കുവച്ച സ്റ്റോറി കണ്ടാല്‍ ആദ്യം ആരായാലും ഒന്ന് തെറ്റിദ്ധരിക്കും. ഇതിനൊരു പോംവഴിയില്ലേ? എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍, വീഡിയോയുടെ അവസാനമാണ് ട്വിസ്റ്റ്‌. 
 
 
ഉള്ളി അരിയുന്നതിനിടെയാണ് താരം കരഞ്ഞത്. എന്തായാലും വീഡിയോ കണ്ടു ആദ്യമൊന്നു ഞെട്ടി എന്നാണ് ആരാധകരുടെ കമന്റ്. കരയാതെ ഉള്ളിയരിയാന്‍ മാര്‍ഗമില്ലേ എന്നാണ് അമല(Amala Paul)യുടെ കുറിപ്പിന്റെ അര്‍ഥം. ലോക്ക്ഡൌണായതിനാല്‍ അമ്മയ്ക്കൊപ്പം കേരളത്തിലാണ് അമലയിപ്പോള്‍ ഉള്ളത്. 
 
 
അടുത്തിടെ, സുഹൃത്തും ഗായകനുമായ ഭവ്നീന്ദര്‍ സിംഗുമായി താരത്തിന്റെ വിവാഹം കഴിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്ന് ഒരു അഭിമുഖത്തില്‍ താരം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Trending News