കണ്ണൂർ സ്‌ക്വാഡിനെ ഏറ്റെടുത്ത് മലയാളി പ്രേക്ഷകർ. വൻ വിജയത്തോടെ ചിത്രം റിലീസ് ചെയ്ത് ഒൻപത് ദിവസത്തിൽ വേൾഡ് വൈഡ് കളക്ഷൻ അൻപതു കോടിയും കഴിഞ്ഞ് കുതിക്കുകയാണ്. ലോക വ്യാപകമായി റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് എല്ലായിടത്തും. കേരളത്തിൽ ആദ്യ ദിനം 167 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകാഭ്യർത്ഥന പ്രകാരം 300ൽ പരം സ്‌ക്രീനുകളിലാണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം വാരത്തിലും ഹൗസ്ഫുൾ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മുന്നേറുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ്. കലാമൂല്യമുള്ളതും മികവുറ്റതുമായ ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച മമ്മൂട്ടി കമ്പനി നിർമ്മിച്ച കണ്ണൂർ സ്‌ക്വാഡിന്റെ ഡയറക്ടർ റോബി വർഗീസ് രാജ് ആണ്. റോണിയും ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാമാണ് കണ്ണൂർ സ്‌ക്വാഡിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.


Also Read: Kasargold Ott: 'കാസർ​ഗോൾഡ്' ഒടിടിയിലെത്തുന്നു; ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സിന്, സട്രീമിങ് ഈ ദിവസം മുതൽ...


കണ്ണൂർ സ്‌ക്വാഡിലെ എല്ലാ കഥാപത്രങ്ങളും പ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്.


പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ് : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.