തിയേറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കിയ മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് ഒടിടിയിലേയ്ക്ക് എന്ന് റിപ്പോർട്ട്. നവാ​ഗതനായ റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് ഡിസ്നി ഹോട്ട്സ്റ്റാർ സ്വന്തമാക്കിയതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നവംബറിൽ ചിത്രം സ്ട്രീമിങ് തുടങ്ങുമെന്നാണ് വിവരം. റിലീസ് തിയതിയോ പ്ലാറ്റ്ഫോമോ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെപ്റ്റംബർ 28ന് തിയേറ്ററുകളിലെത്തി വിജയം നേടിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. വലിയ പ്രൊമോഷനോ ഹൈപ്പോ ഇല്ലാതെയാണ് മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് തിയേറ്ററുകളിലെത്തിയത്. നവാ​ഗതർക്കൊപ്പമുള്ള മമ്മൂട്ടിയുടെ പരീക്ഷണങ്ങൾ ഒരിക്കൽക്കൂടി വിജയിച്ചു എന്ന് തന്നെയാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്. റിലീസ് ചെയ്ത് അഞ്ചാം വാരവും വിജയകരമായി പ്രദർശനം തുടരുകയാണ് ചിത്രം. ആ​ഗോളതലത്തിൽ 80 കോടിക്ക് മുകളിൽ ഇതിനോടകം ചിത്രം നേടിക്കഴിഞ്ഞു. 



കേരളത്തിൽ നിന്ന് മാത്രം ഇതുവരെ 41 കോടിക്ക് മുകളിൽ കളക്ട് ചെയ്യാൻ ഈ മമ്മൂട്ടി ചിത്രത്തിന് സാധിച്ചു. കിഷോർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ഡോക്ടർ റോണി, ശബരീഷ്,അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പൊൾ, ധ്രുവൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


Also Read: Kalyani Priyadarshan: മഞ്ഞപ്പടയുടെ മത്സരത്തിൽ കമന്റേറ്ററായി കല്യാണി; ഒപ്പം 'ശേഷം മൈക്കിൽ ഫാത്തിമ' ടീമും


 


എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : എസ്സ്.ജോർജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫിൽ, എഡിറ്റിങ് : പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റിൽസ്: നവീൻ മുരളി, വിതരണം ഓവർസീസ് : ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിസൈൻ: ആന്റണി സ്റ്റീഫൻ,ടൈറ്റിൽ ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ, പി ആർ ഒ : പ്രതീഷ് ശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.