Kannur Squad Release: മമ്മൂട്ടിയുടെ `കണ്ണൂർ സ്ക്വാഡ്` റിലീസ് ഒക്ടോബറിൽ? റിപ്പോർട്ടുകൾ ഇങ്ങനെ
മമ്മൂട്ടി കമ്പനിയുടെയും ട്രൂത്ത് ഗ്ലോബൽ ഫിലിംസിന്റെയും വേഫെയറർ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്.
മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന കണ്ണൂർ സ്ക്വാഡിന്റെ പുതിയ അപ്ഡേറ്റെത്തി. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള അപ്ഡേറ്റ് ആണ് വന്നിരിക്കുന്നത്. ഒക്ടോബർ 5ന് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. Trending Cinema എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുന്ന വിവരമാണിത്. എന്നാൽ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല.
മമ്മൂട്ടി കമ്പനിയാണ് കണ്ണൂർ സ്ക്വാഡ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. റോണി വർഗീസ്, ശബരീഷ്, അസീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മമ്മൂട്ടിയുടെ പുതിയനിയമം, ദി ഗ്രേറ്റ് ഫാദർ എന്നീ സിനിമകളുടെ ഛായഗ്രഹകനായിരുന്ന റോബി വർഗീസ് രാജാണ് ചിത്രത്തിന്റെ സംവിധായകൻ. റോബി വർഗീസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും കൂടിയാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ് എസ് ജോർജാണ്.
മമ്മൂട്ടി കമ്പനിയുടെയും ട്രൂത്ത് ഗ്ലോബൽ ഫിലിംസിന്റെയും വേഫെയറർ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തിരക്കഥ ഒരുക്കുന്ന റോണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മുഹമ്മദ് റാഹിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുശിൻ ശ്യാമാണ് സംഗീത സംവിധായകൻ. പ്രവീൺ പ്രഭാകറാണ് എഡിറ്റർ. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം. കാതൽ എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്.
2022 ഡിസംബറിൽ കോട്ടയം പാലയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. പൂനെ, കണ്ണൂർ, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...