Thallumala 2: തല്ലിന്റെ മാലപ്പടക്കവുമായി മണവാളൻ വസീമും കൂട്ടരും വീണ്ടുമെത്തുന്നു? നിർമാതാവിന്റെ പോസ്റ്റ് വൈറൽ

തല്ലുമാല 2 ലോഡിം​ഗ് എന്ന ഹാഷ്ടാ​ഗ് ആണ് നിർമാതാവ് ആഷിഖ് ഉസ്മാൻ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 11:22 AM IST
  • ചിത്രത്തിന്റെ നിർമാതാവായ ആഷിഖ് ഉസ്മാന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
  • തല്ലുമാലയുടെ രണ്ടാം ഭാ​ഗത്തിനുള്ള സൂചനയാണ് ആഷിഖ് നൽകുന്നത്.
  • 'തല്ലുമാല 2' ലോഡിം​ഗ് എന്ന ഹാഷ്ടാ​ഗ് ആഷിഖ് പങ്കുവെച്ചതോടെ സംഭവം വൈറലായി കഴിഞ്ഞു.
Thallumala 2: തല്ലിന്റെ മാലപ്പടക്കവുമായി മണവാളൻ വസീമും കൂട്ടരും വീണ്ടുമെത്തുന്നു? നിർമാതാവിന്റെ പോസ്റ്റ് വൈറൽ

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തി തിയേറ്ററുകൾ പൂരപ്പറമ്പ് ആക്കിയ ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് 2022ൽ പുറത്തിറങ്ങിയ ചിത്രം ആ​ഗോളതലത്തിൽ 72 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. തല്ലുകളുടെ മാല കൊണ്ട് തീർത്ത ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കല്യാണി പ്രിയദർശൻ ആയിരുന്നു ചിത്രത്തിൽ ടൊവിനോയുടെ നായികയായെത്തിയത്. ബീപാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിച്ചത്. ഷൈൻ ടോം ചാക്കോയും പ്രധാന വേഷം ചെയ്തിട്ടുണ്ട്.

ചിത്രം ഇറങ്ങിയത് മുതൽ ഇതിന്റെ രണ്ടാം ഭാ​ഗം വേണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ അതിനെ കുറിച്ച് പിന്നീട് ചർച്ചകൾ ഒന്നും നടന്നിരുന്നില്ല. 2022 ഓ​ഗസ്റ്റ് 1നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇപ്പോൾ തല്ലുമാല ഇറങ്ങി ഒരു വർഷമായിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാവായ ആഷിഖ് ഉസ്മാന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തല്ലുമാലയുടെ രണ്ടാം ഭാ​ഗത്തിനുള്ള സൂചനയാണ് ആഷിഖ് നൽകുന്നത്. തല്ലുമാല 2 ലോഡിം​ഗ് എന്ന ഹാഷ്ടാ​ഗ് ആഷിഖ് പങ്കുവെച്ചതോടെ സംഭവം വൈറലായി കഴിഞ്ഞു. തല്ലുമാലയുടെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ട് ആഷിഖ് പങ്കുവെച്ച പോസ്റ്റിന്റെ ഏറ്റവും ഒടുവിൽ രണ്ടാം ഭാ​ഗത്തിനുള്ള സൂചനയും നൽകിയിട്ടുണ്ട്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ashiq Usman (@ashiqusman)

 

ഇതോടെ പ്രേക്ഷകർ ആവേശത്തിലാണ്. 2022ലെ ഏറ്റവും വലിയ വിജയമായ ചിത്രത്തിന് രണ്ടാം ഭാ​ഗം വരുന്നതിലുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. രണ്ടാം ഭാ​ഗത്തിനായി കാത്തിരിക്കുന്നുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. തിയേറ്ററുകളിൽ തല്ലുമാല റീ-റിലീസ് ചെയ്യണമെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.

Also Read: Vivaha Avahanam: വിവാഹ ആവാഹനം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു; എവിടെ കാണാം?

തല്ലുമാലയിലെ ​ഗാനങ്ങളും വൻ ഹിറ്റായിരുന്നു. മുഹ്സിൻ പെരാരി, ഇർഫാന ഹമ്മീദ് എന്നിവരുടെ വരികൾക്ക് ഇർഫാന ഹമ്മീദും വിഷ്ണു വിജയിയും ചേർന്നാണ് സം​ഗീതം നൽകിയത്. ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിച്ചത്. ഛായാഗ്രാഹകൻ ജിംഷി ഖാലിദ്. മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിഷാദ് യൂസഫാണ് എഡിറ്റിങ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News