മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു 2020ൽ പുറത്തിറങ്ങിയ കപ്പേള (Kappela). ഇന്ത്യൻ പനോരമയിൽ ഇടം നേടിയ ചിത്രം നായികയായ അന്ന ബെന്നിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തു. ഇപ്പോൾ ചിത്രത്തിന്റെ തമിഴ് റീമേക്ക് (Tamil Remake) സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകനും നടനുമായ ​ഗൗതം മേനോൻ (Gautham Vasudev Menon). ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡ ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശവും ഗൗതം മേനോന്‍ വാങ്ങിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിയറ്ററിലാണ് കപ്പേള ആദ്യം റിലീസ് ചെയ്തത്. കോവിഡിന്റെ ആദ്യഘട്ടത്തിൽ തിയേറ്ററുകൾ അടയ്ക്കാൻ തീരുമാനിക്കുന്നതിന് തൊട്ടുമുൻപായിരുന്നു സിനിമ റിലീസ് ചെയ്തത്. എന്നാൽ തിയേറ്ററുകൾ അടച്ചപ്പോൾ കപ്പേളയുടെ പ്രദർശനവും നിർത്തേണ്ടി വന്നിരുന്നു. തുടർന്ന് ഒടിടിയിൽ എത്തിയ ചിത്രത്തിന് അന്യഭാഷാ ചലച്ചിത്ര പ്രവർത്തകർക്കിടയിൽ വരെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 


Also Read: Kappela Movie: കപ്പേളയുടെ അന്യഭാഷ റീമേക്കുകൾക്ക് വിലക്ക്, നടപടി സഹ എഴുത്തുകാരൻറെ ഹർജിയിൽ


കപ്പേളയുടെ തെലുങ്ക് റീമേക്ക് അവകാശം നേരത്തെ വിറ്റുപോയിരുന്നു. അല്ലു അർജുൻ ചിത്രമായ അല വൈകുണ്ഠപുരമലു എന്ന ചിത്രത്തിന്റെ നിർമാണ ടീമായ സിത്താര എന്‍റര്‍ടെയ്‍ന്‍മെന്‍റ്‍സ് ആണ് റീമേക്ക് നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച കഥാപാത്രമായി അനിഖയാണ് തെലുങ്കില്‍ എത്തുന്നത്.


Also Read: കപ്പേള തെലുങ്കിലേക്ക്... റീമേക്ക് അവകാശം സ്വന്തമാക്കിയത് ആരാണെന്നറിയണ്ടേ?


അതേസമയം ചിമ്പു നായകനാവുന്ന 'വെന്ത് തനിന്തത് കാട്' എന്ന ചിത്രം ഒരുക്കുകയാണ് നിലവിൽ ​ഗൗതം മേനോൻ. ഈ ചിത്രം പൂർത്തിയാക്കിയതിന് ശേഷമെ റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കിയ രണ്ട് ചിത്രങ്ങളിലേക്കും ​ഗൗതം കടക്കു. ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവരായിരുന്നു കപ്പേളയിലെ മറ്റ് പ്രധാന താരങ്ങൾ. മലയാളത്തിൽ ഇത്ര മനോഹരമായി തങ്ങളുടെ റോളുകൾ കൈകാര്യം ചെയ്ത ഈ നടി, നടന്മാർക്ക് പകരമായി മറ്റ് ഭാഷകളിൽ ആരൊക്കെയാകും ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്ന് അറിയാനാകും പ്രേക്ഷകർ കാത്തിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക