കപ്പേള തെലുങ്കിലേക്ക്... റീമേക്ക് അവകാശം സ്വന്തമാക്കിയത് ആരാണെന്നറിയണ്ടേ?

അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ്‌ ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹമ്മദ്‌ മുസ്തഫ സംവിധാനം ചെയ്ത 'കപ്പേള' തെലുങ്കിലേക്ക്...

Last Updated : Jul 6, 2020, 02:27 PM IST
  • മുസ്തഫ തന്നെ രചന നിര്‍വഹിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്ണു വേണുവാണ്. നെറ്റ്ഫ്ലിക്സില്‍ ശ്രദ്ധ ആകര്‍ഷിച്ച ചിത്രത്തെ പ്രശസിച്ച് ബോളിവുഡ് സംവിധായകന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
കപ്പേള തെലുങ്കിലേക്ക്... റീമേക്ക് അവകാശം സ്വന്തമാക്കിയത് ആരാണെന്നറിയണ്ടേ?

അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ്‌ ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹമ്മദ്‌ മുസ്തഫ സംവിധാനം ചെയ്ത 'കപ്പേള' തെലുങ്കിലേക്ക്...

തീയറ്ററിലും പിന്നീട് OTT പ്ലാറ്റ്ഫോമിലും റിലീസ് ചെയ്ത് പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് കപ്പേള.  ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിത്താര  എന്‍റര്‍ടെയ്‍ന്‍മെന്‍റ്സാണ്. 

'തടാക മനുഷ്യന്' ഇനി ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം; ആജീവനാന്ത പാസ് അനുവദിച്ച് KSRTC!!

അല്ലു അര്‍ജ്ജുന്‍ ചിത്രം 'ആല വൈകുണ്ഠപുരം, നാനിയുടെ ജെഴ്സി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച സിത്താര എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് അയ്യപ്പനും കോശിയും പ്രേമം തുടങ്ങിയ മലയാള ചലച്ചിത്രങ്ങളും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. 

മാര്‍ച്ച് ആറിന് തീയറ്ററുകളില്‍ റിലീസ് ചെയ്തെങ്കിലും കൊറോണ വൈറസ് മൂലം ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു. എന്നാല്‍, ജൂണ്‍ 22നു ചിത്രം പ്രമുഖ OTT പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തതോടെ മികച്ച പ്രേക്ഷക ശ്രദ്ധ നേടി. 

വെള്ളത്തിനടിയില്‍ സെക്സി ഫോട്ടോഷൂട്ട് നടത്തിയ താരസുന്ദരി ആരാണെന്നറിയാണ്ടേ?

മുസ്തഫ തന്നെ രചന നിര്‍വഹിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്ണു വേണുവാണ്. നെറ്റ്ഫ്ലിക്സില്‍ ശ്രദ്ധ ആകര്‍ഷിച്ച ചിത്രത്തെ പ്രശസിച്ച് ബോളിവുഡ് സംവിധായകന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Trending News