Kochi : കർണൻ നെപ്പോളിയൻ ഭഗത് സിംഗ് ചിത്രത്തിൻ്റെ സക്സസ് ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കി. മ്യൂസിക് 247  യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ടീസർ നിമിഷങ്ങൾക്കകം പ്രേക്ഷകർ ഏറ്റെടുത്തു. ഫാമിലി ത്രില്ലർ ചിത്രമായ കർണൻ നെപ്പോളിയൻ ഭഗത് സിംഗ് ഫെബ്രുവരി നാലാം തീയതിയാണ് റിലീസിനെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


കേരളത്തിനകത്തും പുറത്തുമായി നൂറ്റിയിരുപത്തഞ്ചിലധികം  തീയറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫസ്റ്റ് പേജ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ച് ശരത് ജി മോഹൻ രചനയും സംവിധാനവും ചെയ്ത കർണൻ നെപ്പോളിയൻ ഭഗത് സിംഗിൽ ധീരജ് ഡെന്നിയും ആദ്യ പ്രസാദുമാണ് നായികാ നായകൻമാരായി എത്തുന്നത്. 


ALSO READ: Upacharapoorvam Gunda Jayan | ഗുണ്ട ജയനും കൂട്ടാളികളും തിയേറ്ററിലേക്ക്‌; 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു


ഇവരെ കൂടാതെ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, നന്ദു, വിജയകുമാർ, ശ്രീലക്ഷ്മി തുടങ്ങി നാൽപതിലധികം താരങ്ങളും ചിത്രത്തിലുണ്ട്.  നേരത്തെ ഇടപ്പള്ളി വനിത വിനീതയിൽ  ആദ്യ പ്രദർശനം കാണാൻ അണിയറ പ്രവർത്തകർക്കൊപ്പം താരങ്ങളായ ഇർഷാദ്, ദിനേശ് പ്രഭാകർ, ശാലൂ റഹീം, അശ്വിൻ,  ആനന്ദ് റോഷൻ, ജിതിൻ പുത്തഞ്ചേരി, പ്രിയംവദ എന്നിവരും  സംവിധായകരായ എം പത്മകുമാർ, പ്രജീഷ് സെൻ, ബിനുരാജ്, ഋഷി ശിവകുമാർ, ശ്രീജിത് വിജയ്, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകനായ സൂരജ് എസ് കുറുപ്പ് എന്നിവരും എത്തിയിരുന്നു.


ALSO READ: Aarattu Movie | എ.ആർ റഹ്മാൻ വന്നത് മോഹൻലാലിനോടുള്ള ഇഷ്ടം കൊണ്ട്; സഹായിച്ചത് നടൻ റഹ്മാൻ : ബി ഉണ്ണികൃഷ്ണൻ


സിനിമ തീർച്ചയായും പ്രേക്ഷകർ കാണേണ്ട ഒന്നാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.  ചിത്രത്തിൽ മികച്ച അഞ്ചു ഗാനങ്ങളും അടങ്ങിയിട്ടുണ്ട്. ചിത്രത്തിൻ്റെ ആദ്യ പകുതിയിൽ നാടിന്റെ കോലാഹല  കാഴ്ചകളും പാട്ടുകളുമൊക്കെയാണ് കാഴ്ചക്കാർക്ക് വിരുന്നാകുന്നത്. രഞ്ജിൻ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ക്യാമറ പ്രശാന്ത് കൃഷ്ണ, എഡിറ്റിംഗ് റെക്സൺ ജോസഫ്.


ALSO READ: Hey Sinamika : ദുൽഖറിന്റെ ഹേയ് സിനാമികയുടെ റിലീസ് പ്രഖ്യാപിച്ചു; ആകാംക്ഷയോടെ ആരാധകർ


ഒരു ഫാമിലി ത്രില്ലർ ചിത്രമായ കർണൻ നെപ്പോളിയൻ ഭഗത് സിംഗ് എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ട്  തീയേറ്ററുകളിൽ പോരാട്ടം തുടരുകയാണ്. ആളുകളെ ഞെട്ടിച്ച ഇന്റർവല്ലും ക്ലൈമാക്സ് ട്വിസ്റ്റുകളും വരും ദിവസങ്ങളിലും പ്രേക്ഷകരെ തീയറ്ററിലേക്ക് എത്തിക്കുമെന്ന് അണിയറക്കാർ പ്രതീക്ഷവെയ്ക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.